മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷികത്തിൽ പുതിയ ക്രിയേറ്റീവ് ഓഫീസ് 'ഐക്കോൺസ' ആരംഭിച്ച് അല്ലു അർജുൻ

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ പൂജ ചടങ്ങുകളോടെയാണ് ഓഫീസ് ഉദ്ഘാടനം നടന്നത്

മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷികത്തിൽ പുതിയ ക്രിയേറ്റീവ് ഓഫീസ് 'ഐക്കോൺസ' ആരംഭിച്ച് അല്ലു അർജുൻ
dot image

അന്തരിച്ച പ്രശസ്ത നടനും പത്മശ്രീ പുരസ്കാര ജേതാവുമായ മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷിക ദിനത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് അല്ലു അർജുൻ. ഈ ദിനത്തിൽ തന്‍റെ പുതിയ ക്രിയേറ്റീവ് ഓഫീസ് സ്പേസ് ആയ 'ഐക്കോൺസ'യ്ക്ക് ആരംഭം കുറിച്ചിരിക്കുകയാണ് താരം.

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ പൂജ ചടങ്ങുകളോടെയാണ് ഓഫീസ് ഉദ്ഘാടനം നടന്നത്. ചടങ്ങിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരം, തന്‍റെ ജീവിതത്തിലെ ഈ പുതിയ ഘട്ടം മുത്തച്ഛന്‍റെ അവിസ്മരണീയമായ കലാപാരമ്പര്യത്തിന് സമർപ്പിക്കുന്നതായി കുറിച്ചു.

അഞ്ചര പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ആയിരത്തിലധികം ചിത്രങ്ങളിൽ വേഷമിട്ട മഹാനായ കലാകാരനാണ് അല്ലു രാമലിംഗയ്യ. അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ തന്നെ പുതിയ യാത്ര ആരംഭിക്കുന്നതിലൂടെ, സിനിമയും സർഗ്ഗാത്മകതയും നിറഞ്ഞ ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുകയാണ് അല്ലു അർജുൻ.

അഭിനയത്തിനപ്പുറം സർഗ്ഗാത്മകതയ്ക്കും പുതിയ ആശയങ്ങൾക്കും കൂട്ടായ്മകൾക്കുമായിട്ടാണ് 'ഐക്കോൺസ' രൂപകൽപ്പന ചെയ്തിരിക്കുന്നത്. അറ്റ്ലി സംവിധാനം ചെയ്യുന്നതും അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയതുമായ 'രാക്ക' ആണ് അല്ലുവിന്‍റെ വരാനിരിക്കുന്ന പ്രധാന ചിത്രം. കൂടാതെ ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'എഎ23', ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 3: ദി റാംപേജ്' തുടങ്ങി വൻകിട പ്രോജക്ടുകളാണ് താരത്തിന്‍റെതായി അണിയറയിൽ ഒരുങ്ങുന്നത്.

Content Highlights: Allu Arjun inaugurates his new creative office 'IKONS' on the birth anniversary of his grandfather

dot image
To advertise here,contact us
dot image