

വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിന് പിന്നാലെ അതേ വിമാനത്തിന്റെ നിരക്ക് വീണ്ടും പരിശോധിക്കുന്ന ശീലം പല യാത്രക്കാര്‍ക്കുമുണ്ട്. ബുക്ക് ചെയ്ത ടിക്കറ്റിന് പിന്നാലെ നിരക്ക് കുറഞ്ഞതായി കണ്ടാല്‍ നിരാശയും തോന്നും. കുറച്ച് കൂടി കാത്തിരുന്നെങ്കില്‍ പണം ലാഭിക്കാമായിരുന്നു എന്ന ചിന്തയും ഉണ്ടാകും. ഇത്തരം ആശങ്കകള്‍ക്ക് പരിഹാരമായാണ് MakeMyTrip പുതിയ 'Price Drop Protection' സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം അതേ വിമാനത്തിന്റെ നിരക്ക് കുറയുകയാണെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിരക്കിലെ വ്യത്യാസം വന്ന തുക തിരികെ ലഭിക്കും.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ Price Drop Protection എന്ന അധിക സേവനം തിരഞ്ഞെടുക്കണം. ഇതിനായി പ്രത്യേകം ഫീസ് നല്‍കണം. തുടര്‍ന്ന് ബുക്ക് ചെയ്ത വിമാനത്തിന്റെ നിരക്ക് MakeMyTrip നിരീക്ഷിക്കും. ബുക്ക് ചെയ്തതിന് ശേഷം യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വരെ നിരക്ക് കുറയുകയാണെങ്കില്‍ യോഗ്യമായ നിരക്കുവ്യത്യാസം റീഫണ്ടായി ലഭിക്കും.
ഉദാഹരണത്തിന് 8,000 രൂപ കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അതേ വിമാനത്തിന്റെ നിരക്ക് 6,500 രൂപ ആയി കുറഞ്ഞാല്‍ നിബന്ധനകള്‍ക്ക് വിധേയമായി ഈ കുറവ് പരിഗണിച്ച് റീഫണ്ട് ലഭിക്കാം. എന്നാല്‍ Price Drop Protection സൗകര്യം സൗജന്യമല്ല. ആഭ്യന്തര വിമാനങ്ങള്‍ക്ക് ഒരാള്‍ക്ക് 229 രൂപ മുതല്‍, അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഒരാള്‍ക്ക് 349 രൂപ മുതല്‍ എന്നിങ്ങനെയാണ് അധിക ഫീസ് ആരംഭിക്കുന്നത്.
റീഫണ്ടിനും പരിധിയുണ്ട്.
ആഭ്യന്തര വിമാനങ്ങള്‍ക്ക്
അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക്

ബുക്ക് ചെയ്തതിന് ശേഷം യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വരെ നിരക്ക് കുറഞ്ഞാല്‍ അത് റീഫണ്ടിനായി പരിഗണിക്കാം. എന്നാല്‍ ഒരു പ്രധാന കാര്യമുണ്ട്. റീഫണ്ട് ലഭിക്കാന്‍ ബുക്ക് ചെയ്ത അതേ വിമാനത്തില്‍ യാത്ര ചെയ്യണം. ടിക്കറ്റ് റദ്ദാക്കുകയോ യാത്രയുടെ തീയതി മാറ്റുകയോ വിമാനം സംബന്ധിച്ച മറ്റ് മാറ്റങ്ങള്‍ വരുത്തുകയോ ചെയ്താല്‍ Price Drop Protection അസാധുവാകാം.
യാത്ര പൂര്‍ത്തിയായതിന് ശേഷം റീഫണ്ടിനായി ക്ലെയിം സമര്‍പ്പിക്കണം. MakeMyTripന്റെ നിബന്ധനകള്‍ പ്രകാരം യാത്രാ തീയതി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ ക്ലെയിം നല്‍കണം.
ഈ സൗകര്യം Domestic, International flights രണ്ടിനും ലഭ്യമാണ്. One way, Round trip ബുക്കിങ്ങുകളിലും ഇത് ഉപയോഗിക്കാം.

വിമാന ടിക്കറ്റ് നിരക്ക് എപ്പോള്‍ കൂടും എപ്പോള്‍ കുറയും എന്ന് കൃത്യമായി പ്രവചിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ കുറഞ്ഞ നിരക്ക് കണ്ടാല്‍ ടിക്കറ്റ് ബുക്ക് ചെയ്യണോ, കുറച്ചുകൂടി കാത്തിരിക്കണോ എന്ന ആശയക്കുഴപ്പം യാത്രക്കാര്‍ക്കുണ്ടാകാറുണ്ട്. Price Drop Protection ഈ ആശങ്ക കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷവും നിരക്ക് കുറഞ്ഞാല്‍ നിശ്ചിത പരിധിക്കുള്ളില്‍ ആ വ്യത്യാസം തിരികെ ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
Content Highlights :Did flight fares drop after you booked your ticket? MakeMyTrip will now refund money to passengers if airfares decrease.