

കിട്ടാവുന്നിടത്തുനിന്നെല്ലാം വായ്പയെടുത്ത് ആകെ പെട്ടുകിടക്കുന്നവരാണ് മിക്കവരും. കാര്‍ വാങ്ങാന്‍ ലോണ്‍, വീട് പണിയാന്‍, അസുഖം വന്നപ്പോള്‍ കടം വാങ്ങിയത്, മക്കളുടെ വിദ്യാഭ്യാസത്തിന്, ചിലര്‍ക്ക് വീട് നടത്താന്‍ വ്യക്തിഗത വായ്പകളുണ്ട്, ചിലര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍. അങ്ങനെ വലുതും ചെറുതുമായ പലതരം വായ്പകള്‍.
ഇങ്ങനെ ഒരാള്‍ക്ക് തന്നെ പല കടങ്ങളുണ്ടാവും. മാസം മാസം കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗം ഓരോ സ്ഥലത്തും അടച്ചുതീര്‍ക്കാനേ ഉണ്ടാവൂ. മാത്രമല്ല കടമെടുത്തിടത്തൊക്കെ പലിശയും കൂട്ടുപലിശയുമായി അടച്ചാലും വായ്പ തീരുന്നുമുണ്ടാവില്ല. വ്യത്യസ്ത വായ്പകള്‍ക്കുള്ള വ്യത്യസ്ത EMI-കളും പലിശ നിരക്കുകളും ആളുകള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഒരു അടവ് മുടങ്ങിയാല്‍ അതും കാര്യമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
അങ്ങനെയുള്ളപ്പോള്‍ പലയിടത്തുള്ള ഈ കടങ്ങള്‍ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് വായ്പ ഏകീകരണത്തിലേക്ക് തിരിയാം. എല്ലാ കടങ്ങളും ഇല്ലാതാക്കാന്‍ ഒരു പുതിയ വ്യക്തിഗത വായ്പ ( Personal loan ) എടുക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ പഴയ കടങ്ങള്‍ വായ്പയോടൊപ്പം തിരിച്ചടച്ചതിനുശേഷം നിങ്ങള്‍ക്ക് ഒരു EMI മാത്രമേ ഇവിടെ അടയ്‌ക്കേണ്ടി വരുന്നുള്ളൂ എന്നതാണ്.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, വ്യക്തിഗത വായ്പകള്‍, അല്ലെങ്കില്‍ മറ്റ് കടങ്ങള്‍ ഉണ്ടെങ്കില്‍… അവ വലുതോ ചെറുതോ ആകട്ടെ, ഓരോ മാസവും വ്യത്യസ്ത സ്രോതസ്സുകളിലേക്ക് പണമടയ്ക്കുകയാണ് ചെയ്യേണ്ടിവരുന്നത്. അപ്പോള്‍ നിങ്ങള്‍ ഒരു ബാങ്കില്‍ നിന്ന് ഒരു വ്യക്തിഗത വായ്പ എടുത്ത് ഈ കടങ്ങളെല്ലാം തിരിച്ചടയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ ഈ പല വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടതില്ല. പകരം പുതിയതായി എടുത്ത പേഴ്‌സണല്‍ ലോണിന്റേത് മാത്രമായി ഒരു EMI മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ.


കടം തിരിച്ചടയ്ക്കാന്‍ ഒരു വ്യക്തിഗത വായ്പ എടുക്കുന്നത് എല്ലായ്‌പ്പോഴും പ്രയോജനകരമല്ല. മുന്‍ വായ്പകളേക്കാള്‍ പലിശ നിരക്ക് കുറവാണെങ്കില്‍ മാത്രമേ ഈ വായ്പ പ്രയോജനകരമാകൂ. കൂടുതല്‍ കാലാവധിയുള്ള വ്യക്തിഗത വായ്പ EMI കുറച്ചേക്കാം. പക്ഷേ കാലക്രമേണ ഉയര്‍ന്ന പലിശ നല്‍കേണ്ടി വന്നേക്കാം. കൂടാതെ വിവിധ നിരക്കുകള്‍ ഈടാക്കിയേക്കാം. അതിനാല്‍, വായ്പ എടുക്കുന്നതിന് മുമ്പ് എല്ലാ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കുക.
Content Highlights :An easy way to eliminate your multiple debts, both small and large. This method involves paying off old debts and reducing your financial burden by paying a single EMI.