

അത്യാവശ്യമായി ദൂരയാത്ര ചെയ്യേണ്ട സാഹചര്യങ്ങളില്‍ മിക്ക ആളുകളും ട്രെയിന്‍ യാത്രയാണ് തെരഞ്ഞെടുക്കുന്നത്. സുഖകരമായി യാത്രചെയ്യാം എന്നതാണ് ഇതിന് കാരണം. പക്ഷേ തത്കാല്‍ ടിക്കറ്റുകള്‍ കൃത്യസമയത്ത് ലഭിക്കാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരത്തില്‍ ടിക്കറ്റ് ലഭിക്കാത്തതിന്റെ കാരണങ്ങള്‍ ബുക്കിംഗ് സമയത്ത് ആളുകള്‍ വരുത്തുന്ന ചില തെറ്റുകളാണ്.
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പേര്, പ്രായം, ലിംഗം, ബോര്‍ഡിംഗ് സ്റ്റേഷന്‍, പണമടയ്ക്കല്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുന്നതിന് ധാരാളം സമയം ചെലവഴിക്കേണ്ടി വരാറുള്ളത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവാം. സമയം ലാഭിക്കാന്‍ നിങ്ങള്‍ക്ക് IRCTC മാസ്റ്റര്‍ ലിസ്റ്റ് ഉപയോഗിക്കാം.
IRCTC മാസ്റ്റര്‍ ലിസ്റ്റ് എങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സഹായകമാകുന്നത്
നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും എല്ലാ വിവരങ്ങളും മുന്‍കൂട്ടി സൂക്ഷിക്കാന്‍ ഇതിലൂടെ കഴിയും. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോകുമ്പോള്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും വീണ്ടും നല്‍കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നതിലൂടെ ധാരാളം സമയം ലാഭിക്കുകയും ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ പലരും ഐആര്‍സിടിസി ആപ്പോ വെബ്സൈറ്റോ തുറന്നുവയ്ക്കാറുണ്ട്. ഇങ്ങനെ അക്കൗണ്ട് ദീര്‍ഘനേരം തുറന്നിരുന്നാല്‍ സിസ്റ്റം യാന്ത്രികമായി ഷട്ട് ഡൗണ്‍ ആകും. അതുകൊണ്ടുതന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമ്പോള്‍ നിങ്ങള്‍ വീണ്ടും ആപ്പിലേക്കോ വെബ്സൈറ്റിലേക്കോ ലോഗിന്‍ ചെയ്യേണ്ടിവരും. ഇത് നിങ്ങളുടെ ധാരാളം സമയം പാഴാക്കും. ഈ സമയംകൊണ്ട് സീറ്റുകള്‍ നിറയാനും സാധ്യതയുണ്ട്. അതുകൊണ്ട് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന് ഏകദേശം 3-4 മിനിറ്റ് മുമ്പ് മാത്രം ലോഗിന്‍ ചെയ്യേണ്ടതാണ്. ഇത് ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗത
ഇന്റര്‍നെറ്റ് വേഗത കുറവായാല്‍ ടിക്കറ്റ് ലഭിക്കുന്നത് വൈകിയേക്കാം. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നന്നായി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സ്ഥലത്താണിരിക്കുന്നതെന്ന് ഉറപ്പാക്കുക. അങ്ങനെയാകുമ്പോള്‍ ഇന്റര്‍നെറ്റ് പ്രശ്നങ്ങള്‍ കാരണം നിങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് വൈകില്ല. ഇതും പ്രധാനമാണ്.

പേയ്‌മെന്റില്‍ സംഭവിക്കുന്ന തെറ്റുകള്‍
റെയില്‍വേ വാലറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.ഡിജിറ്റല്‍ പേയ്‌മെന്റ് ഓപ്ഷനുകളും വളരെ വേഗതയുള്ളതാണ്. എങ്കിലും പല സന്ദര്‍ഭങ്ങളിലും റെയില്‍വേ വാലറ്റ് ഉപയോഗിക്കുന്നത് സമയം കൂടുതല്‍ ലാഭിക്കാന്‍ സഹായിക്കുന്നു. ഈ ഘട്ടങ്ങളെല്ലാം ശരിയായി പാലിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ലഭിച്ചേക്കാം.
Content Highlights :People make many mistakes while booking Tatkal train tickets. However, if you keep a few things in mind, you can easily get the ticket.