അവര്‍ അക്കൗണ്ടിലേക്ക് പണം അയക്കും എന്നിട്ട് തിരിച്ചയക്കാമോ എന്ന് ചോദിക്കും; പുതിയ ട്രാപ്പില്‍ ചെന്ന് പെടരുതേ!

UPI തട്ടിപ്പിന്റെ പുതിയ രീതി. ഇതില്‍ പെടുന്നത് നിങ്ങളെ സൈബര്‍ അന്വേഷണങ്ങള്‍, അക്കൗണ്ട് മരവിപ്പിക്കല്‍,നിയമപരമായ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം

അവര്‍ അക്കൗണ്ടിലേക്ക് പണം അയക്കും എന്നിട്ട് തിരിച്ചയക്കാമോ എന്ന് ചോദിക്കും; പുതിയ ട്രാപ്പില്‍ ചെന്ന് പെടരുതേ!
dot image

സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് പല ജോലികളും വീടുകളില്‍ ഇരുന്ന് പൂര്‍ത്തിയാക്കാന്‍ എളുപ്പമായിക്കൊണ്ടിരിക്കുകയാണ്. സൗകര്യങ്ങള്‍ കൂടിയതിന് പുറമേ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇന്ന് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിനായി പുതിയ പല രീതികളും ഉപയോഗിക്കുന്നു.

മിക്ക ആളുകളും സാമ്പത്തിക ഇടപാടുകള്‍ ഓണ്‍ലൈനായി നടത്തുന്ന കാലമാണ്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ഒരു പുതിയ തട്ടിപ്പ് അനുസരിച്ച് ഒരു അജ്ഞാത വ്യക്തി നിങ്ങളുടെ UPI ആപ്പിലേക്ക് പണം അയച്ചുവെന്നും നിങ്ങള്‍ അവര്‍ക്ക് ആ പണം തിരികെ നല്‍കണമെന്നും പറയും. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ കുഴപ്പത്തിലാവുകയും ചെയ്യും.

upi fraud

തട്ടിപ്പ് തുടങ്ങുന്ന വിധം

പരിചയമില്ലാത്ത ഒരു വ്യക്തി നിങ്ങളെ ബന്ധപ്പെടുകയും അവര്‍ക്ക് പണം ആവശ്യമാണെന്ന് അവകാശപ്പെടുകയും ചെയ്യും. നിങ്ങളുടെ വിശ്വാസം നേടാന്‍, ആദ്യം അവര്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുക പോലും ചെയ്യും. തുടര്‍ന്ന് അവര്‍ തിരികെ പണം ആവശ്യപ്പെടുന്നു. പലപ്പോഴും ഇത് സത്യമാണെന്ന് വിശ്വസിച്ച് ആളുകള്‍ പണം തിരികെ നല്‍കുകയും ചെയ്യുന്നു.

ഈ തെറ്റിന് വലിയ വില നല്‍കേണ്ടി വന്നേക്കാം

സൈബര്‍ കുറ്റവാളികള്‍ വളരെ ബുദ്ധിമാന്മാരാണ്. ആളുകളെ കുടുക്കാന്‍ അവര്‍ എപ്പോഴും പുതിയ വഴികള്‍ കണ്ടെത്തുന്നു. മോഷണത്തിലൂടെയോ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയോ ലഭിക്കുന്ന പണം സൈബര്‍ കുറ്റവാളികള്‍ പലപ്പോഴും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാറുണ്ട്. അതിനാല്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം ഒരു തട്ടിപ്പിന്റെ ഭാഗമാകാമെന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അന്വേഷണ ഏജന്‍സികള്‍ പിന്നീട് പണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് അന്വേഷിക്കുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടിന്റെ പേരും അക്കൂട്ടത്തില്‍ പ്രത്യക്ഷപ്പെടാം. ഇത് തെറ്റ് ചെയ്യാതെ നിങ്ങളെയും കുറ്റാവാളിയാക്കും.

അങ്ങനെ ഒരു അന്വേഷണത്തിനിടെ നിങ്ങളുടെ അക്കൗണ്ട് ഒരു സംശയാസ്പദമായ ഇടപാടുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍, മുന്‍കരുതല്‍ നടപടിയായി ബാങ്ക് നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചേക്കാം. ഈ സാഹചര്യത്തില്‍ ഫണ്ട് പിന്‍വലിക്കുന്നതിലും ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിലും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.

upi fraud

സുരക്ഷ നിങ്ങളുടെ കൈകളില്‍

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ അപരിചിതരുമായി ഓണ്‍ലൈനായി പണം കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കണം. നിങ്ങളുടെ യുപിഐയും ബാങ്ക് വിശദാംശങ്ങളും നിരീക്ഷിക്കുക. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കില്‍ അറിയിക്കുക. ഏതെങ്കിലും സൈബര്‍ തട്ടിപ്പ് ഉണ്ടായാല്‍ ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 ല്‍ നിങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് ഓര്‍മ്മിക്കുക.

Content Highlights : New method of UPI fraud. Falling into it can lead you to cyber investigations, account freezing, and other legal issues





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image