

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജി യിലെ ബെൽജിയവും ഇറാനും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
മത്സരത്തിൽ 4-3-3 ഫോർമേഷനിൽ ഇറാൻ ഇറങ്ങിയപ്പോൾ ബെൽജിയം ഇറങ്ങിയത് ഡേ ബ്രെയൂണിനു മുന്നിൽ ലുകാകുവിനെ നിർത്തിയുള്ള 4-2-3-1 ഫോർമേഷനിൽ ആയിരുന്നു.
കളിയുടെ തുടക്കം മുതൽ മികച്ചു കളിച്ച ബെൽജിയത്തിന് പക്ഷെ വല കുലുക്കാനായില്ല. ഇറാനിയൻ ഗോളി ബെയ്‌റൺവൻഡ് ഉജ്വല സേവുകളോടെ ബെൽജിയൻ ആക്രമണങ്ങളുടെ മുനയൊടിച്ചു.
ഗ്രൂപ്പ് ജി യിൽ ഇരുവർക്കും ഇപ്പോൾ രണ്ട് പോയിന്റ് വീതമാണുള്ളത്. ഗോൾ വ്യത്യാസത്തിൽ ഇറാൻ ഒന്നാമതും ബെൽജിയം രണ്ടാമതുമാണ്.