

വമ്പന്മാരായ സ്പെയിനിനെ ഗോളടിക്കാൻ അനുവദിക്കാതെ സമനിലയിൽ തളച്ച കാബോ വെർദെയെ ഏവരും കഴിഞ്ഞ ദിവസം കണ്ടതാണ്. ലോകകപ്പിലേക്ക് ഇടം നേടിയ ടീമുകളയിൽ ക്യാബോ വെർദെ ഒരു കുഞ്ഞൻ ടീമാണെങ്കിലും തങ്ങളുടെ കളികൊണ്ട് ഞങ്ങൾ അത്ര കുഞ്ഞന്മാരല്ല എന്ന തെളിയിക്കുകയാണ്. ഇപ്പോൾ സ്പെയിനിന് പിന്നാലെ ഉറുഗ്വെയെയും സമനിലയിൽ കുരുക്കിയിരിക്കുകയാണ് ഈ കുഞ്ഞൻ രാജ്യം. ഉറുഗ്വെയേയും അവർ സമനിലയിൽ പിടിച്ചു. ഇത്തവണ രണ്ട് ഗോൾ ഇങ്ങോട്ട് വാങ്ങിയെങ്കിൽ അത് അതുപോലെ തന്നെ അവർ തിരിച്ചും നൽകിയിട്ടുണ്ട്.
മികച്ച മുന്നേറ്റങ്ങളുമായി ഉറുഗ്വെയെ വിറപ്പിച്ചുകൊണ്ടാണ് കാബോ വെർദെ മത്സരം തുടങ്ങിയത്. കൗണ്ടർ അറ്റാക്കുകളിൽ ഉറുഗ്വെയുടെ പ്രതിരോധം അപ്പാടെ പതറുന്ന കാഴ്ച്ചയാണ് കണ്ടത്. 21ാം മിനിറ്റിൽ ഉറുഗ്വെയെ ഞെട്ടിച്ച് കാബോ വെർദെയാണ് ആദ്യം ലീഡെടുത്തത്. ഫ്രീകിക്ക് മികച്ച ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന ടീമിന് ചരിത്ര ഗോൾ സമ്മാനിച്ചു. എങ്കിലും ഉറുഗ്വെ ലഭിച്ച ഗോൾ തിരികെ നൽകിക്കൊണ്ട് മത്സരം 1 - 1 ൽ എത്തിച്ചു. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് അഗസ്റ്റിൻ കനോബിയോയും ഗോളടിച്ചതോടെ ഉറുഗ്വെ തന്നെ ആദ്യ പകുതിയിൽ മുന്നിൽ നിന്നു.
രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടുന്ന കാബെ വെർദെ സംഘത്തെയാണ് മൈതാനത്ത് കാണാതായിരുന്നത്. കാബോ വെർദെയുടെ മുന്നേറ്റനിര പലകുറി ഉറുഗ്വെ ഗോൾമുഖം വിറപ്പിച്ചിരുന്നു. കാബോ വെർദെ പകരക്കാരെ കളത്തിലിറക്കി ഉണർന്നു കളിച്ചു. ഒടുവിൽ അവരുടെ സമനില ഗോളും എത്തി. അങ്ങനെ മത്സരം 2 - 2 ൽ അവസാനിക്കുകയും ചെയ്തു.
Content highlight: Cabo Verde draw against Uruguay after Spain