

ഇക്കാലത്ത് ഒരാളുടെ മാത്രം വരുമാനത്തില്‍ ഒരു കുടുംബം മുന്നോട്ട് പോകാന്‍ വളരെ ബുദ്ധിമുട്ടാണ്. ഒറ്റയ്ക്കാണ് ജീവിതമെങ്കില്‍ ചിലപ്പോള്‍ ചെലവുകള്‍ മാനേജ് ചെയ്തുപോകാന്‍ കഴിയുമെങ്കിലും ഒരു കുടുംബത്തിന് ഒറ്റയാളുടെ വരുമാനം വെല്ലുവിളി ആയിരിക്കും. ചിലപ്പോള്‍, നല്ല ശമ്പളം ലഭിച്ചാലും മാസാവസാനം ആകുമ്പോള്‍ കൈയില്‍ ഒന്നും അവശേഷിക്കില്ല. എന്നാല്‍ മാസാവസാനം നല്ലൊരു തുക എളുപ്പത്തില്‍ ലാഭിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ലളിതമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാം.
ശമ്പളം കിട്ടിയാലുടന്‍ ഷോപ്പിംഗ് നടത്തുന്ന ശീലം പലര്‍ക്കും ഉണ്ട്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷേ അനാവശ്യ സാധനങ്ങള്‍ വാങ്ങുന്നത് നിങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും. അതിനാല്‍ എപ്പോഴും അത്യാവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുക. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അനാവശ്യ വസ്തുക്കള്‍ക്കായി പാഴാക്കരുത്.

പലരും ഒരു ബജറ്റ് തയാറാക്കാതെയാണ് അവരുടെ പ്രതിമാസ ചെലവുകള്‍ ആരംഭിക്കുന്നത്. മാസാവസാനം വെറുംകൈയോടെ ഇരിക്കുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കുടുംബ ബജറ്റ് സെറ്റ് ചെയ്യുക. വൈദ്യുതി, പലചരക്ക് സാധനങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, മറ്റ് അവശ്യ വീട്ടുചെലവുകള്‍ എന്നിവയ്ക്കായി ഒരു തുക മാറ്റാം. ഇത് അനാവശ്യ ചെലവുകള്‍ തടയുകയും പണം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും.

നിങ്ങള്‍ ചെറിയ വരുമാനം ഉള്ള ആളാണെങ്കില്‍, അതില്‍ നിന്ന് ഒരു ഭാഗം എല്ലാ മാസവും വായ്പയ്‌ക്കോ ഇഎംഐയ്‌ക്കോ ആയി ഉപയോഗിക്കുന്നുവെങ്കില്‍, പണം ലാഭിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. മറിച്ച് വരുമാനം അറിഞ്ഞ് മുന്നോട്ട് പോവുകയാണെങ്കില്‍ നിങ്ങള്‍ക്ക് വായ്പയായോ ഇഎംഐയായോ ഒന്നും വാങ്ങേണ്ടിവരില്ല.
നിങ്ങളുടെ വരുമാനത്തില്‍ നിന്ന് കുറച്ച് ഭാഗം നല്ല പലിശ ലഭിക്കുന്ന ഒരു നല്ല സ്ഥലത്ത് നിക്ഷേപിക്കുക. ഈ പണം ഭാവിയില്‍ നിങ്ങളെ സഹായിക്കും.

ശമ്പളം ലഭിച്ചാലുടന്‍ അതില്‍ ഒരു ഭാഗം ബാങ്കില്‍ നിക്ഷേപിക്കുക. പലരും ശമ്പളം ലഭിച്ചുകഴിഞ്ഞാല്‍ ആദ്യം എല്ലാ ചെലവുകളും വഹിക്കാം പിന്നീട് ബാക്കിയുള്ളത് സൂക്ഷിക്കാം എന്നാവും പ്ലാന്‍ ചെയ്യുന്നത്. ഈ സമീപനം തെറ്റാണ്. മാത്രമല്ല ഇത് കാര്യമായ ലാഭത്തിലേക്ക് നയിക്കില്ല.
മാസാവസാനം പണം ബാക്കിയുണ്ടാകണമെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ശ്രദ്ധിച്ച് ഇപ്പോള്‍ തന്നെ അവ നടപ്പിലാക്കുക. ഇത് വളരെ സഹായകരമാകും.
Content Highlights : If you have an income but are worried that you have nothing left at the end of the month, these methods may be useful for you.