ഒഴിഞ്ഞ മരുന്ന് കവറുകള്‍ കളയല്ലേ ; ഇവ കൊണ്ടുള്ള ഗുണങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും

കാലിയായ മരുന്ന് പാക്കറ്റുകള്‍ വലിച്ചെറിയുകയാണോ പതിവ്? ഉപയോഗശൂന്യമെന്ന് തോന്നുന്ന ഈ കവറുകള്‍ നിങ്ങളെ പല ജോലികളും എളുപ്പമാക്കാന്‍ സഹായിക്കും

ഒഴിഞ്ഞ മരുന്ന് കവറുകള്‍ കളയല്ലേ ; ഇവ കൊണ്ടുള്ള ഗുണങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും
dot image

നമ്മള്‍ ഉപയോഗശൂന്യമായി കളയുന്ന പല വസ്തുക്കളും ഒരുപക്ഷേ നമ്മുടെ സമയവും പണവും ലാഭിക്കാന്‍ സഹായിച്ചേക്കാം. ഉദാഹരണത്തിന് ഗുളികകള്‍ തീര്‍ന്നുപോയാലുടന്‍, മിക്ക ആളുകളും ആ ഒഴിഞ്ഞ പാക്കറ്റുകള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ വരട്ടെ. ഈ ചെറിയ മരുന്ന് കവറുകള്‍ പല വീട്ടുജോലികളും എളുപ്പമാക്കാന്‍ സഹായിക്കും.

കരിപിടിച്ച പാത്രങ്ങളും കറകളും വൃത്തിയാക്കാം

അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങളില്‍ ചിലപ്പോള്‍ കരിയോ കറകളോ ഒക്കെ പിടിക്കാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒഴിഞ്ഞ മരുന്ന് പായ്ക്കറ്റുകള്‍ ചെറിയ കഷണങ്ങളായി മുറിച്ച് സ്‌ക്രബ്ബറായി ഉപയോഗിക്കാം. ഇതിന്റെ പരുക്കന്‍ പ്രതലം അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും കറപിടിച്ച പാടുകളും നീക്കം ചെയ്യാന്‍ സഹായിക്കും.

empty medicine packet

ഗ്യസ് സ്റ്റൗ മിക്സി തുടങ്ങിയ അടുക്കള ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍

ഗ്യാസ് സ്റ്റൗവിന്റെ മുകള്‍ ഭാഗങ്ങള്‍, ബര്‍ണറുകള്‍ക്ക് ചുറ്റുമുളള ഭാഗങ്ങള്‍, മിക്സിയുടെ വശങ്ങള്‍ എന്നിവയിലെല്ലാം പലപ്പോഴും അഴുക്ക് അടിഞ്ഞുകൂടാറുണ്ട്. സാധാരണ സ്‌ക്രബ്ബര്‍ ഉപയോഗിച്ചാല്‍ ഇവ വൃത്തിയാക്കാന്‍ പലപ്പോഴും കഴിയാറില്ല. എന്നാല്‍ മരുന്ന് പാക്കറ്റുകള്‍ ചെറിയ കഷണങ്ങളായി മുറിച്ചതുകൊണ്ട് വൃത്തിയാക്കിയാല്‍ അഴുക്ക് എളുപ്പത്തില്‍ ഇളകിപോകും.

കത്രികയും നെയില്‍ കട്ടറും മൂര്‍ച്ച കൂട്ടാം

കത്രികയോ നെയില്‍കട്ടറോ മൂര്‍ച്ചയില്ലാത്തതാണെങ്കില്‍ അതിന് മൂര്‍ച്ച കൂട്ടാന്‍ ഒരു എളുപ്പവഴിയുണ്ട്. ഒരു ഒഴിഞ്ഞ മരുന്ന് പാക്കറ്റ് തുടര്‍ച്ചയായി മുറിക്കാന്‍ ശ്രമിക്കുന്നത് കത്രികകളുടെ മൂര്‍ച്ച കൂട്ടാന്‍ സഹായിക്കുന്നു. ഇതുപോലെതന്നെ നെയില്‍കട്ടറുകളും മൂര്‍ച്ച കൂട്ടാനായി ഇങ്ങനെ ചെയ്യാവുന്നതാണ്.

empty medicine packet

മിക്‌സിയുടെ ബ്ലേഡ് മൂര്‍ച്ച കൂട്ടാന്‍

മരുന്ന് പാക്കറ്റുകള്‍ ചെറുതായി മുറിച്ച് മിക്‌സിയുടെ ജാറിലിട്ട് അടച്ച് അല്‍പ്പസമയം ഓണ്‍ ചെയ്ത് വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ബ്ലേഡിന് മൂര്‍ച്ച ലഭിക്കുമെന്നാണ് പറയുന്നത്. ശ്രദ്ധിക്കേണ്ട കാര്യം ഇത് ചെയ്ത ശേഷം പിന്നീട് ജാര്‍ നന്നായി വൃത്തിയാക്കേണ്ടത് പ്രധാനമാണെന്നതാണ്.

ചെറിയ വിത്തുകള്‍ സൂക്ഷിക്കാം

വിത്തുകള്‍ സൂക്ഷിക്കാന്‍ ഈ ഒഴിഞ്ഞ ഗുളിക പായ്ക്കറ്റുകള്‍ ഉപയോഗിക്കാം. അവയില്‍ വിത്തുകള്‍ സൂക്ഷിക്കുന്നത് വിത്തുകളെ ഈര്‍പ്പം പൊടി എന്നിവയില്‍നിന്ന് സംരക്ഷിക്കുകയും സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും.

empty medicine packet

കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാം

കുട്ടികളുടെ സ്‌കൂള്‍ പ്രോജക്ടുകള്‍ ചെയ്യാനോ വീടിന്റെ അലങ്കാരങ്ങള്‍ ചെയ്യാനോ ഒഴിഞ്ഞ മരുന്ന് പാക്കറ്റുകള്‍ ഉപയോഗിക്കാം. അവകൊണ്ട് വര്‍ണാഭമായ കരകൗശല വസ്തുക്കളും DIY കമ്മലുകളും വരെ നിര്‍മ്മിക്കാം.

Content Highlights :Do you often throw away empty medicine packets? These seemingly useless envelopes can make many tasks easier for you.

dot image
To advertise here,contact us
dot image