പൊന്നിയൻ സെൽവൻ ആദ്യം പ്ലാൻ ചെയ്തത് എന്നെയും വിജയ് സാറിനെയും മഹേഷ് ബാബുവിനെയും വെച്ച്, പക്ഷേ നടന്നില്ല; ആര്യ

വളരെ കാലം മുൻപ് പൊന്നിയിന്‍ സെല്‍വനിലേക്ക് മണി സാര്‍ കാസ്റ്റ് ചെയ്ത താരങ്ങളില്‍ ഒരാള്‍ ഞാനായിരുന്നു. വിജയ് സാര്‍, മഹേഷ് ബാബു സാര്‍, പിന്നെ ഞാന്‍ എന്നിങ്ങനെയായിരുന്നു പടത്തിന്റെ കാസ്റ്റ്.

പൊന്നിയൻ സെൽവൻ ആദ്യം പ്ലാൻ ചെയ്തത് എന്നെയും വിജയ് സാറിനെയും മഹേഷ് ബാബുവിനെയും വെച്ച്, പക്ഷേ നടന്നില്ല; ആര്യ
dot image

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം വലിയ ഹിറ്റ് ആയിരുന്നു. ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി, കാർത്തി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരന്നിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ പൊന്നിയൻ സെൽവന്റെ പ്രാരംഭ ഘട്ടത്തിൽ മണിരത്‌നം തന്നെയും വിജയ്യെയും മഹേഷ് ബാബുവിനെയും വെച്ചാണ് ചിത്രം ചെയ്യാനിരുന്നതെന്ന് പറയുകയാണ് ആര്യ. കരിയറില്‍ തനിക്ക് ചെയ്യാന്‍ കഴിയാതെ പോയ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ആര്യ ഇക്കാര്യം പറയുന്നത്. സില്ലി മോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഒരു കഥാപാത്രം വേണ്ടെന്ന് വെച്ചിട്ട് പിന്നീട് അത് ആലോചിച്ച് റിഗ്രറ്റ് ചെയ്യേണ്ട അവസ്ഥ ഇതുവരെ വന്നിട്ടില്ല. എന്റെ കഥാപാത്രങ്ങളിൽ ഞാൻ സന്തുഷ്ടനാണ്. വളരെ കാലം മുൻപ് പൊന്നിയിന്‍ സെല്‍വനിലേക്ക് മണി സാര്‍ കാസ്റ്റ് ചെയ്ത താരങ്ങളില്‍ ഒരാള്‍ ഞാനായിരുന്നു. വിജയ് സാര്‍, മഹേഷ് ബാബു സാര്‍, പിന്നെ ഞാന്‍ എന്നിങ്ങനെയായിരുന്നു പടത്തിന്റെ കാസ്റ്റ്.

എന്നാല്‍ ഡേറ്റിന്റെ ഇഷ്യു ആണോ അതോ വേറെ എന്തെങ്കിലുമാണോ എന്നറിയില്ല. ആ പ്രൊജക്ട് ഷെല്‍വായി. കൃത്യമായ കാരണം ഇപ്പോഴും അറിയില്ല. അന്ന് ഞങ്ങളെ വെച്ച് പ്ലാന്‍ ചെയ്ത് കഴിഞ്ഞ് ഏതാണ്ട് പത്ത് വര്‍ഷത്തിന് ശേഷമാണ് മണി സാര്‍ വീണ്ടും ആ പ്രൊജക്ട് മറ്റ് താരങ്ങളെ വെച്ച് ചെയ്തത്. ആദ്യത്തെ കോമ്പിനേഷന്‍ തന്നെ മൊത്തം മാറി,’ ആര്യ പറയുന്നു.

അതേസമയം, ആര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം അനന്തൻകാട് ആണ്. 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന ചിത്രമാണ് അനന്തൻ കാട്. ആര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. വൻ വിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

Content Highlights: Actor Arya has spoken candidly about losing a role in the blockbuster film Ponniyin Selvan. Reflecting on the missed opportunity, Arya shared details about how he was considered for the project and the factors that ultimately prevented him from being part of Mani Ratnam's ambitious historical epic. His revelation offers fans a fresh insight into one of Tamil cinema's biggest productions.

dot image
To advertise here,contact us
dot image