ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിന്റെ ലോക രക്തദാത ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളും സംശയനിവാരണ സെഷനുകളും നടന്നു

ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിന്റെ ലോക രക്തദാത ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു
dot image

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാത ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വച്ച് നടന്ന പരിപാടി മികച്ച പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. ഗോപിനാഥ് മേനോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെടി സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് റോജി ജോൺ സ്വാഗതം ആശംസിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളും സംശയനിവാരണ സെഷനുകളും നടന്നു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. പൃഥ്വിരാജ് ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. സൽമാനിയ ബ്ലഡ് ബാങ്ക് സ്റ്റാഫ് ഷിഹാബുദീൻ രക്തദാനവുമായി ബന്ധപ്പെട്ട സംശയനിവാരണ സെഷൻ കൈകാര്യം ചെയ്തു. ചടങ്ങിൽ രക്ഷാധികാരി ടിജെ ഗിരീഷ്, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. അസിസ്റ്റന്റ് ട്രഷറർ രാജേഷ് പന്മന നന്ദി രേഖപ്പെടുത്തിയ ചടങ്ങിന്റെ അവതാരകൻ ആനന്ദ് വേണുഗോപാൽ നായർ ആയിരുന്നു.

ലോക രക്തദാത ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ മൊമെന്റോയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ആകെ 49 കുട്ടികൾ പങ്കെടുത്തു. 10 മുതൽ 13 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തിൽ ഹന അജ്മൽ ഒന്നാം സമ്മാനവും ഭദ്ര കൃഷ്ണപ്രസാദ് രണ്ടാം സമ്മാനവും നേടി. 14 മുതൽ 18 വയസ്സ് വരെയുള്ള വിഭാഗത്തിൽ സന അഷ്‌റഫ് ഒന്നാം സമ്മാനവും അനൈദ ഷാജിൽ ആർ. രണ്ടാം സമ്മാനവും കരസ്ഥമാക്കി. കീർത്തന എ, വേദ അഭിലാഷ് എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും പ്രത്യേക സമ്മാനങ്ങളും നൽകി ആദരിച്ചു. ചിത്രരചനാ മത്സരത്തിന് പ്രജി വി ചേവായൂർ, സലീന റാഫി, ഫാത്തിമ സെഹ്‌ല, അബ്ദുൽ നാഫി എന്നിവർ നേതൃത്വം നൽകി.

Content Highlights: The BDK Bahrain Chapter organized an extensive World Blood Donor Day celebration, highlighting the importance of voluntary blood donation and honoring donors for their life-saving contributions to society.

dot image
To advertise here,contact us
dot image