മൃതദേഹങ്ങൾക്ക് ബോറിടക്കുമത്രേ! പുറത്തെടുത്ത് നൃത്തംവയ്ക്കുന്ന ഒരു ജനത

മരണത്തിന് ശേഷം ആത്മാവിന്റെ രൂപത്തിൽ പൂർവികർ തങ്ങൾക്കൊപ്പമാണെന്നാണ് ഇവരുടെ വിശ്വാസം

മൃതദേഹങ്ങൾക്ക് ബോറിടക്കുമത്രേ! പുറത്തെടുത്ത് നൃത്തംവയ്ക്കുന്ന ഒരു ജനത
dot image

ജനിച്ചാൽ ഒരു ദിവസം മരിച്ചേ തീരൂ.. ഹിന്ദുമതം, ബുദ്ധമതം, സിഖ്, ജെയിൻ തുടങ്ങിയ വിഭാഗങ്ങൾ മരിച്ചുപോയവർ പുനർജനിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. മറ്റു ചില വിഭാഗങ്ങളിലുള്ളവർ മരണാനന്തര ജീവിതമുണ്ടെന്നാണ് കരുതുന്നത്. സംസ്‌കാര ചെലവ് കൂടുതലായതിനാൽ ഇന്തോനേഷ്യയിലെ തൊരാജ വിഭാഗത്തിലുള്ളവർ മൃതദേഹങ്ങൾ കേടാകാതെ സൂക്ഷിക്കാനുള്ള വഴികളാണ് തേടുക.

അരനൂറ്റാണ്ടു മുമ്പേ വൻമരങ്ങൾക്കുള്ളിൽ ഇവ സൂക്ഷിക്കുന്ന രീതിയും ഇവർ പിന്തുടരുന്നുണ്ട്. ഇവരെ കൂടാതെ മഡഗാസ്‌കറിലൊരു വിഭാഗമുണ്ട്, മലഗാസിയെന്ന് വിളിക്കുന്ന ഇവർ മരണത്തെ അവസാനമായി കാണുന്നില്ല. ഈ വിശ്വാസത്തിന്റെ ഭാഗമായി ഇവർ മൃതദേഹങ്ങൾക്കൊപ്പം നൃത്തം ചെയ്യാറുണ്ട്.

ഈ രീതിയുടെ പേരാണ് ഫമാദിഹാനയെന്നാണ് പറയുന്നത്. മരണം അവസാനമല്ലെന്ന് വിശ്വസിക്കുന്നത് പോലെ മരിച്ചവരുടെ ആത്മാക്കൾ ഭൂമിയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുവെന്നും ഇവർ വിശ്വസിക്കുന്നുണ്ട്. തങ്ങളുടെ പൂർവികർ, കുടുംബ കല്ലറിയിൽ ഇരുന്നു ബോറടിക്കുമെന്നാണ് ഇവരുടെ വിശ്വാസം. അതിനാൽ അന്നും ഇന്നും അവരുടെ ശവപ്പെട്ടികൾ തുറന്നാവും ഇരിക്കുക. പട്ടുകൊണ്ടുള്ള തുണികൊണ്ടാലവും ഇവരെ മൂടുക മാത്രമല്ല സൂര്യപ്രകാശം അടിക്കുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുക.

അഞ്ചോ ഏഴോ വർഷം കൂടുമ്പോൾ മൃതദേഹങ്ങളിൽ പുതിയ തുണി കൊണ്ട് പൊതിഞ്ഞ് ഇവ വഹിച്ച് കൊണ്ട് നൃത്തം കളിക്കുകയും ഘോഷയാത്ര നടത്തുകയും ചെയ്യും ഇവർ. മരണത്തിന് ശേഷം ആത്മാവിന്റെ രൂപത്തിൽ പൂർവികർ തങ്ങൾക്കൊപ്പമാണെന്നാണ് ഇവരുടെ വിശ്വാസം. അവർ മൃഗങ്ങൾ, മരങ്ങൾ, എന്തിന് വായുവിൽ പോലും വസിക്കുന്നുണ്ടത്രേ. ആദ്യമായി ഇവിടെ എത്തുന്നവർ കൈചൂണ്ടി ഒന്നും ചോദിക്കരുതെന്നൊക്കെ നിർദേശമുണ്ട്.

രണ്ടു ലോകങ്ങളിലായി ജീവിക്കുന്നവരെ ഇത് പ്രകോപിപ്പിക്കുമെന്നാണ് ഇവർ കരുതുന്നത്. 17ാം നൂറ്റാണ്ടിൽ ആരംഭിച്ച ഈ രീതിയുടെ ഭാഗമായി കുടുംബാംഗങ്ങൾ മരിച്ചവർക്കായി സമ്മാനങ്ങളും വിതരണം ചെയ്യുമായിരുന്നു. ഒരാൾക്ക് പെർമ്യൂ ഇഷ്ടമായിരുന്നെങ്കിൽ, അവരുടെ കുടുംബാംഗങ്ങൾ ശവശരീരത്തിൽ ഒരു ബോട്ടിൽ പെർഫ്യൂം അടിച്ചുകൊടുക്കും.

ജൂലായ്, ഒക്ടോബർ മാസങ്ങളിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്. പുറത്ത് നിന്നുള്ളവർക്കും ഇതിൽ പങ്കെടുക്കാം. ഇന്നും ഈ രീതി നിലനിൽക്കുന്നുണ്ടെങ്കിലും പലരും ഇതിന്റെ ചെലവും ചില പ്രതിഷേധങ്ങളും മൂലം ഇതിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട്. വർഷങ്ങളോളം പണം കരുതിവച്ച ശേഷമാണ് പല കുടുംബങ്ങളും ഈ ചടങ്ങ് നടത്തുന്നത്. സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്ന ഒരു ചടങ്ങായാണ് ഇതിനെ ഈ വിഭാഗം കാണുന്നത്.

2017ൽ മഡഗാസ്‌കറിൽ ഉണ്ടായ പ്ലേഗ് മഹാമാരിയിൽ നൂറോളം പേർ മരിച്ചിരുന്നു. ഇതോടെ ആരോഗ്യ ഉദ്യോഗസ്ഥർ ഈ രീതിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. വീണ്ടും തുറക്കേണ്ട ശവകുടീരങ്ങിൽ അസുഖബാധിതരായി മരിച്ചവരെ സംസ്‌കരിക്കരുതെന്ന് സർക്കാർ ഉത്തരവിടുകയും.

Content Highlights: In Madagascar, the Famadihana ritual involves communities exhuming the corpses of their ancestors and dancing with them. This centuries-old cultural practice is performed to honor the dead, strengthen family ties, and celebrate lineage

dot image
To advertise here,contact us
dot image