

പുതിയ ക്ലോക്കുകളിലും വാച്ചുകളിലും വാങ്ങുമ്പോള്‍ 10:10 എന്ന സമയം കണ്ടിട്ടില്ലേ. അതുപോലെ ക്ലോക്കിന്റെ പരസ്യത്തിലും മറ്റും ഇതേ സമയമാണ് കാണിക്കുന്നത്. എന്തുകൊണ്ടാണ് ക്ലോക്കുകളില്‍ 10:10 എന്ന ഒരു സമയം? എന്താണ് ഈ സമയത്തിന്റെ പ്രത്യേകത എന്ന് ചിന്തിച്ചിട്ടില്ലേ?ഈ സമയത്തിന് പിന്നില്‍ വാച്ചിന്റെയും ക്ലോക്കിന്റെയും ഡിസൈന്‍, മനശാസ്ത്രം,മാര്‍ക്കറ്റിംഗ്, അന്ധവിശ്വാസങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളുണ്ട്.

10:10 എന്ന സമയം ക്ലോക്കില്‍ കാണപ്പെടുന്നത് വളരെ ആകര്‍ഷകമായാണ്. ഈ രീതിയില്‍ സമയം പ്രദര്‍ശിപ്പിക്കുമ്പോള്‍ ക്ലോക്കുകള്‍ വളരെ ആകര്‍ഷകമായി കാണപ്പെടാന്‍ സഹായിക്കുന്നു. മാത്രമല്ല മനശാസ്ത്രജ്ഞര്‍ ഈ സമയത്തെ Happy Face എന്നാണ് വിശേഷിപ്പിക്കുന്നത്. ക്ലോക്കിന്റെ ഈ സമയം 'സ്‌മൈലി ഫേസ്' പോലെ കാണപ്പെടുന്നു. ഇത് കാണുന്നവരില്‍ സന്തോഷവും പോസിറ്റിവിറ്റിയും നിറയ്ക്കുന്ന തോന്നല്‍ ഉണ്ടാക്കും.
ക്ലോക്ക് കണ്ടുപിടിച്ചയാള്‍ 10:10 നാണ് മരിച്ചുതെന്നും അതുകൊണ്ടാണ് ക്ലോക്കിന് ഇങ്ങനെയൊരു സമയം സെറ്റ് ചെയ്തിരിക്കുന്നതെന്നും ഒരു അന്ധവിശ്വാസം നിലനില്‍ക്കുന്നുണ്ട്. മറ്റൊന്ന് ഈ സമത്ത് ക്ലോക്കിലെ സൂചികള്‍ മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുകൊണ്ട് ഈ സ്ഥാനം സംരക്ഷണത്തെയും ഐക്യബോധത്തിന്റെയും പ്രതീകമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. വിവിധ സംസ്‌കാരങ്ങളിലും എപ്പോഴും പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട ഒരു സൂചികയാണിത്.

10:10 മായി ബന്ധപ്പെട്ട മറ്റൊരു കാര്യം ക്ലോക്ക് കണ്ടുപിടിച്ച സമയവുമായി ബന്ധപ്പെട്ടാണ്. ക്ലോക്ക് കണ്ടുപിടിച്ചത് 10:10 നാണ് അതുകൊണ്ടാണ് ക്ലോക്കില്‍ ഈ സമയം കാണിച്ചിരിക്കുന്നതത്രേ.
ആഢ്യത്വമുള്ള ലുക്ക് നല്‍കുന്നതോടൊപ്പം ക്ലോക്ക് നിര്‍മ്മാതാക്കള്‍ത്ത് 10:10 സമയം നല്‍കുന്നതിന് ഒരു പ്രായോഗിക ലക്ഷ്യം കൂടിയുണ്ട്. സൂചികള്‍ 10:10ല്‍ വയ്ക്കുമ്പോള്‍ ക്ലോക്കുകളിലെയും വാച്ചിലെയും ബ്രാന്‍ഡ് നെയിമുകളോ ലോഗോയോ ഒക്കെ സ്ഥാപിച്ചിരിക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും.

10:10 സ്ഥാനം ഇംഗ്ലീഷ് അക്ഷരമായ V യോട് സാമ്യമുള്ളതായതുകൊണ്ട് ഇതൊരു വിജയ ചിഹ്നമായി കണക്കാക്കപ്പെടുന്നു. ഇങ്ങനെയൊക്കെയുണ്ടെങ്കിലും ഈ സമയവുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
Content Highlights :Why is there a time on clocks that says 10:10? What is special about this time?