ടോയ്‌ലറ്റില്‍ വെളുത്തുളളി അല്ലി ഇട്ടാല്‍ എന്ത് സംഭവിക്കും; അറിയണോ?

വെളുത്തുളളി ഒരു രാത്രി മുഴുവന്‍ ടോയ്‌ലറ്റില്‍ ഇട്ടുവച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ടോയ്‌ലറ്റില്‍ വെളുത്തുളളി അല്ലി ഇട്ടാല്‍ എന്ത് സംഭവിക്കും; അറിയണോ?
dot image

ബാത്ത്‌റും വൃത്തിയാക്കാനായി പല മാര്‍ഗ്ഗങ്ങളും പലരും പരീക്ഷിച്ചിട്ടുണ്ടാവും. എന്നാല്‍ വെളുത്തുള്ളിക്ക് എന്താണ് ബാത്ത്‌റൂമില്‍ കാര്യം എന്നല്ലേ?. വെളുത്തുളളി ഒരു നല്ല ബാത്ത്‌റൂം ക്ലീനറാണ് എന്നതാണ് വാസ്തവം. വെളുത്തുള്ളിയുടെ ശക്തമായതും രൂക്ഷമായതുമായ ഗന്ധം പല പ്രാണികള്‍ക്കും എലികള്‍ക്കും ഇഷ്ടമല്ല. അതിനാല്‍ വെളുത്തുള്ളി കീടങ്ങളെ ഒഴിവാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ബാത്ത് റൂമുകളിലെ അസുഖകരമായ ദുര്‍ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗ്ഗവും കൂടിയാണ് വെളുത്തുള്ളി പ്രയോഗം.

garlic in toilet

എങ്ങനെ ഉപയോഗിക്കാം; ദുര്‍ഗന്ധം തടയുന്നത് എങ്ങനെ

എയര്‍ ഫ്രഷ്‌നറുകള്‍ കുറച്ച് ദിവസത്തേക്ക് ബാത്ത് റൂമില്‍ സുഗന്ധം നിറയ്ക്കുമെങ്കിലും അത് പിന്നീട് പതുക്കെപ്പതുക്കെ ഇല്ലാതാകുന്നു. കുളിമുറികള്‍ എപ്പോഴും ഗന്ധങ്ങളെ പിടിച്ചുനിര്‍ത്തുന്നു. വ്യത്തിയാക്കിയാലും അല്‍പ്പസമയം കഴിയുമ്പോള്‍ വീണ്ടും ഫ്രഷായ അന്തരീക്ഷം നഷ്ടപ്പെട്ട് ദുര്‍ഗന്ധം ഉണ്ടാകുന്നു. എന്നാല്‍ ബാത്ത്‌റൂമിലെ ദുര്‍ഗന്ധവും കറകളും അകറ്റാന്‍ വെളുത്തുള്ളി കൊണ്ട് കഴിയും. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം ദുസ്സഹമാകുമെന്ന പേടിയും വേണ്ട.

വെളുത്തുള്ളി ചതച്ചതോ പിഴിഞ്ഞെടുത്ത വെള്ളമോ ക്ലോസറ്റിലൊഴിച്ച് രാത്രി മുഴുവന്‍ വയ്ക്കുക. വെളുത്തുളളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന രാസവസ്തു ബാക്ടീരിയകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ടാണ് ദുര്‍ഗന്ധമുണ്ടാകുന്നത് വെളുത്തുള്ളിക്ക് തടയാന്‍ കഴിയും എന്ന് പറയുന്നത്. ഈ പ്രവൃത്തി ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ആവര്‍ത്തിക്കുക. വെളുത്തുള്ളിയിലെ രാസവസ്തുവായ അല്ലിസിന് ബാക്ടീരിയയ്ക്കും ഒന്നിലധികം ഫംഗസുകള്‍ക്കുമെതിരെ ആന്റിമൈക്രോബിയല്‍ പ്രവര്‍ത്തനം ഉളളതായി പല ലാബ് പഠനങ്ങളിലും തെളിയിച്ചിട്ടുണ്ട്.

garlic in toilet

മഞ്ഞ കറകള്‍ കളയാന്‍ സഹായിക്കുന്നു

വെളുത്തുള്ളി അല്ലികള്‍ ചതച്ചത് ഇട്ട് വെള്ളം തിളപ്പിച്ച് ഈ ദ്രാവകം ക്ലോസറ്റിലേക്ക് ഒഴിക്കുക. വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ ക്ലോസറ്റിന്റെ ഉപരിതലത്തിലെ കറകള്‍ കളയാന്‍ സഹായിക്കുന്നു. രാത്രിമുഴുവന്‍ വെള്ളമൊഴിച്ചിടുന്നത് കൂടുതല്‍ ഗുണം ചെയ്യും.

Content Highlights :Garlic is a good bathroom cleaner.What are the benefits of leaving garlic in the toilet overnight

dot image
To advertise here,contact us
dot image