ഒമാനിലെ തുറമുഖങ്ങളിൽ ഡ്രോൺ ആക്രമണം; പങ്കില്ലെന്ന് ഇറാൻ

ദോഫാർ ഗവർണറേറ്റിന്റെ വ്യോമാതിർത്തിയിൽ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായി സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

ഒമാനിലെ തുറമുഖങ്ങളിൽ ഡ്രോൺ ആക്രമണം; പങ്കില്ലെന്ന് ഇറാൻ
dot image

ഒമാന്റെ ദുഖം, സലാല തുറമുഖങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന്, ഒമാൻ സുൽത്താനേറ്റിന്റെ പ്രദേശത്തിനോ തുറമുഖങ്ങൾക്കോ ​​നേരെയുള്ള സൈനിക ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് പറഞ്ഞു. കമ്മ്യൂണിക്കേഷൻസ് സെന്റർ വഴി പുറത്തിറക്കിയ പ്രസ്താവനയിളാണ് , ജനറൽ സ്റ്റാഫ് ഇതു പറഞ്ഞത്. "തങ്ങളുടെ സുഹൃത്തും അയൽക്കാരുമായ" ഒമാനെതിരെയുള്ള ആക്രമണ അവകാശവാദങ്ങൾ പൂർണമായും നിഷേധിച്ചു.

ചൊവ്വാഴ്ച ദുഖം തുറമുഖത്തെ ഇന്ധന ടാങ്കുകൾ നിരവധി ഡ്രോണുകൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായും അതിലൊന്ന് ഇന്ധന ടാങ്കിൽ ഇടിച്ചതായും ഒരു സുരക്ഷാ വൃത്തം റിപ്പോർട്ട് ചെയ്തിരുന്നു. തത്ഫലമായുണ്ടായ നാശനഷ്ടങ്ങൾ ആളപായമില്ലാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. ആക്രമണത്തെ ഒമാൻ സുൽത്താനേറ്റ് അപലപിക്കുകയും സംഭവം പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ദോഫാർ ഗവർണറേറ്റിന്റെ വ്യോമാതിർത്തിയിൽ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായി സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മസ്‌കറ്റ് ഗവർണറേറ്റിന്റെ തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ, റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകളുടെ പതാക വഹിക്കുന്ന ഒരു എണ്ണ ടാങ്കർ ആളില്ലാ ബോട്ട് ആക്രമിച്ചു. ഇതിന്റെ ഫലമായി തീപിടുത്തവും സ്‌ഫോടനവും ഒരു ക്രൂ അംഗം മരണപ്പെടുകയും ചെയ്തിരുന്നു.

Content Highlights: Drone attacks targeted ports in Oman, but Iran has denied any involvement. Authorities are investigating the incident to ensure maritime safety and assess operational impact

dot image
To advertise here,contact us
dot image