'അഭിഷേകിനെ ഉപയോഗിച്ച് ആർച്ചറെ പൂട്ടണം'; ഷോർട് ബോൾ നേരിടാൻ സഞ്ജുവിന് തന്ത്രം ഉപദേശിച്ച് പുജാര

ലോകകപ്പ് സെമിപോരാട്ടത്തിൽ നാളെ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ

'അഭിഷേകിനെ ഉപയോഗിച്ച് ആർച്ചറെ പൂട്ടണം'; ഷോർട് ബോൾ നേരിടാൻ സഞ്ജുവിന് തന്ത്രം ഉപദേശിച്ച് പുജാര
dot image

ലോകകപ്പ് സെമിപോരാട്ടത്തിൽ നാളെ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിനെ ഇന്ത്യ നേരിടുമ്പോൾ സഞ്ജു സാംസൺ തന്നെയാകും ആദ്യ ശ്രദ്ധാ കേന്ദ്രം. ഇത്തവണ ടോസ് വീഴുമ്പോൾ സഞ്ജു ഉണ്ടാകുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തി ഇല്ല.

അതേ സമയം ഇംഗ്ലണ്ടിനെതിരെ മറ്റൊരു മിന്നും പ്രകടനം ലക്ഷ്യമിട്ട് ഇറങ്ങാനൊരുങ്ങുന്ന സഞ്ജു സാംസണ് നിർണ്ണായക ഉപദേശവുമായി മുൻ ഇന്ത്യൻ താരം ചേതേശ്വർ പുജാര. ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ ഉയർത്തുന്ന ഷോര്‍ട്ട് ബോള്‍ കെണി മറികടക്കാൻ സഞ്ജു പരമാവധി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യണമെന്നും, ആർച്ചറെ നേരിടാൻ അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ അവസരം നൽകണമെന്നുമാണ് പുജാരയുടെ അഭിപ്രായം.

എട്ട് മീറ്ററോ അതിൽ താഴെയോ ദൂരത്തിൽ പതിക്കുന്ന ഷോർട്ട് ബോളുകളിലൂടെയാണെന്ന് പുജാര ചൂണ്ടിക്കാട്ടി. സഞ്ജുവിനെതിരെ ആർച്ചർക്കുള്ള മികച്ച റെക്കോർഡ് (ശരാശരി 8.33) കണക്കിലെടുത്ത് ഇംഗ്ലണ്ട് ഈ തന്ത്രം തന്നെ പയറ്റാൻ സാധ്യതയുണ്ട്. ആര്‍ച്ചറുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ ലെഗ് സൈഡിലേക്ക് അടിക്കുന്നതിന് പകരം ലെഗ് സ്റ്റമ്പിൽ നിന്ന് മാറി നിന്ന് ഓഫ് സൈഡിലേക്ക് കളിക്കാൻ സഞ്ജു ശ്രമിക്കണം.

ആർച്ചറെ നേരിടാൻ അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ പന്തുകൾ നൽകുക. തുടക്കത്തിൽ വിക്കറ്റ് കളയാതെ സ്ട്രൈക്ക് കൈമാറുന്നതിലായിരിക്കണം സഞ്ജു ശ്രദ്ധിക്കേണ്ടത്. സഞ്ജു ആർച്ചർക്ക് മുന്നിൽ പതറുമ്പോൾ, ഇടംകയ്യൻ ബാറ്ററായ അഭിഷേക് ശർമ്മയ്ക്ക് ആർച്ചർക്കെതിരെ മികച്ച റെക്കോർഡാണുള്ളത്. ആർച്ചർക്കെതിരെ ഇതുവരെ കളിച്ച 33 പന്തുകളിൽ നിന്ന് 61 റൺസ് അഭിഷേക് നേടിയിട്ടുണ്ട്. ഒരു തവണ പോലും ആർച്ചർക്ക് അഭിഷേകിനെ പുറത്താക്കാൻ സാധിച്ചിട്ടില്ല.

ആർച്ചറുടെ പന്തുകൾ ഇടംകയ്യൻ ബാറ്റർമാരിൽ നിന്ന് അകന്നുപോകുന്നവയാണ്. ഓഫ് സൈഡിൽ ശക്തനായ അഭിഷേകിന് ഇത് റൺസ് കണ്ടെത്താൻ എളുപ്പമാകുമെന്നും പൂജാര പറഞ്ഞു.

Content Highlights: cheteshwar pujara advice sanju samson jofra archer semi final

dot image
To advertise here,contact us
dot image