ആശ്വാസ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ; രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുകള്‍

കേരളത്തില്‍ നിന്നുളള ട്രെയിന്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ തീരുമാനം

ആശ്വാസ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ; രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുകള്‍
dot image

കോടിക്കണക്കിന് യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയുടെ യാത്രാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിനായി ധാരാളം സംവിധാനങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നുമുണ്ട്. അത്തരത്തിലൊരു പുതിയ സൗകര്യമാണ് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് നടത്തുന്ന പുതിയ പദ്ധതി. രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്കാണ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.

stops for two long-distance trains

തിരുവനന്തപുരം നോര്‍ത്ത് മുതല്‍ മംഗളൂരൂ -ജങ്ഷന്‍ വരെ സര്‍വ്വീസ് നടത്തുന്ന അന്ത്യോദയ എക്‌സ്പ്രസും. തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ നിസാമുദീന്‍ വരെ പോകുന്ന ട്രെയിന്‍ നമ്പര്‍ 22653,22654 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും.

ട്രെയിന്‍ നമ്പര്‍ 16355, 16356 തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജങ്ഷന്‍ തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്സ്പ്രസിന് തലശേരിയിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന തിരുവനന്തപുരം യാത്രയിലും മാര്‍ച്ച് ആറിന് ആരംഭിക്കുന്ന മംഗളൂരു യാത്രയിലും അധിക സ്റ്റോപ്പുണ്ടാകും. കോഴിക്കോട് കഴിഞ്ഞാല്‍ തലശേരിയില്‍ നിര്‍ത്തുന്ന ട്രെയിനിന്റെ അടുത്ത സ്റ്റോപ്പ് കണ്ണൂരായിരിക്കും.

stops for two long-distance trains


തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഇനി മുതല്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിര്‍ത്തും. മാര്‍ച്ച് ഏഴിന് ആരംഭിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ യാത്രയിലും, മാര്‍ച്ച് 9ന് ആരംഭിക്കുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ യാത്രയിലും പുതിയ സ്റ്റോപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

Content Highlights : Indian Railways has allowed stops for two long-distance trains. This will be a big relief for train passengers from Kerala.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image