വാഹന പ്രേമികളെല്ലാം വാങ്ങല്‍ തിരക്കിലേക്ക്; ടോപ് ഗിയറില്‍ മഹീന്ദ്ര

28 ദിവസം കൊണ്ട് മഹീന്ദ്ര 11 ശതനമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്

വാഹന പ്രേമികളെല്ലാം വാങ്ങല്‍ തിരക്കിലേക്ക്; ടോപ് ഗിയറില്‍ മഹീന്ദ്ര
dot image

വാഹന വില്‍പ്പനയില്‍ കുതിച്ചുയര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 97,177 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ച് മഹീന്ദ്ര വിപണിയുടെ ശ്രദ്ധ പിടിച്ചു പറ്റി. വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. 28 ദിവസം കൊണ്ട് മഹീന്ദ്ര കയറ്റുമതി ചെയ്തത് 3,384 യൂണിറ്റ് വാഹനങ്ങളാണ്. 2025 ഫെബ്രുവരിയിലേതുമായി താരമത്യപ്പെടുത്തുമ്പോള്‍ 11% വര്‍ധയാണിത്. ജിഎസ്ടി ഇളവുകള്‍ ഇപ്പോഴും വാഹന വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

mahindra

ആഭ്യന്തര വിപണിയിലെ യൂട്ടിലിറ്റി വാഹന വില്‍പ്പന കഴിഞ്ഞ മാസം 19% ഉയര്‍ന്ന് 60,018 യൂണിറ്റായി. 2025 ഫെബ്രുവരിയിലെ 50,420 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. അതേസമയം, ആഭ്യന്തര കൊമേഴ്ഷ്യല്‍ വാഹന വില്‍പ്പന 24,585 യൂണിറ്റായി, 10% വര്‍ധന രേഖപ്പെടുത്തി. ശക്തമായ ഉപഭോക്തൃ ആവശ്യമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്.

ട്രാക്ടര്‍ വില്‍പനയ്ക്ക് കരുത്തേകി കാര്‍ഷിക മേഖല

മഹീന്ദ്രയുടെ ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പന കഴിഞ്ഞ മാസം 35% ഉയര്‍ന്ന് 32,153 യൂണിറ്റായി. 2025 ഫെബ്രുവരിയിലെ 23,880 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച വര്‍ധനയാണ് കാണാനാവുന്നത്. അതേസമയം, കയറ്റുമതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വളര്‍ച്ചയോടെ 1,980 യൂണിറ്റായി മാറി. കാര്‍ഷിക മേഖലയുടെ അനുകൂല സാഹചര്യങ്ങള്‍ ട്രാക്ടര്‍ വില്‍പ്പനയെ സ്വാധീനിച്ചു. മികച്ച ജല ലഭ്യതയെ തുടര്‍ന്ന് കൂടുതല്‍ കൃഷി സ്ഥലങ്ങള്‍ കൃഷിക്കായി ഒരുക്കപ്പെട്ടതും അനുകൂലമായ ഖരീഫ് വിളവെടുപ്പും ഗ്രാമീണ മേഖലയ്ക്ക് കരുത്തായി. ഇത് ഗ്രാമീണ മേഖയുടെ പണമൊഴുക്കിലും വാങ്ങല്‍ ശേഷിയിലും പ്രതിഫലിച്ചുവെന്ന് വേണം മനസിലാക്കാന്‍. നിലവിലെ ഈ അനുകൂല സാഹചര്യങ്ങളും ഈ മാസം വരുന്ന നവരാത്രി ഉത്സവവും ട്രാക്ടര്‍ ആവശ്യകത വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

ത്രീ വീലറിലും നേട്ടം

ഇലക്ട്രിക് ഉള്‍പ്പെടെയുള്ള ത്രീ വീലര്‍ വിഭാഗത്തില്‍ കമ്പനി നേട്ടം കൊയ്തു. ഫെബ്രുവരിയില്‍ മഹീന്ദ്ര 9,190 ത്രീ വീലറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനത്തിന്റെ വലിയ വര്‍ധനവാണിത്. എങ്കിലും രണ്ട് ടണ്ണില്‍ താഴെ ഭാരമുള്ള ചെറുകിട വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ നാല് ശതമാനം നേരിയ കുറവുണ്ടായി.

three wheeler sales

അതേസമയം ഇറാന്‍-യുഎസ്, ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് വിപണിയില്‍ വാഹന മേഖല ഇടിവ് നേരിട്ടു. ക്രൂഡ് ഓയില്‍ വില കത്തിക്കയറിയതിന്റെ ചുവടുപിടിച്ചാണ് വാഹന ഓഹരികള്‍ ആഘാതം നേരിട്ടത്. യുദ്ധക്കെടുതി, ഇന്ത്യന്‍ ഓഹരി വിപണികളിലെല്ലാം പ്രകടമാണ്.

Content Highlights: According to February 2026 data, mahindra marking a strong performance in the automotive segment

dot image
To advertise here,contact us
dot image