ആൽപൈൻ ഡിവോഴ്സ്: ഹൈക്കിംഗിനിടെ പങ്കാളിയെ മലമുകളിൽ ഉപേക്ഷിക്കുന്ന പുതിയ ബ്രേക്കപ്പ് ട്രെൻഡ്

ഹൈക്കിംഗിനിടെ ആൾപാർപ്പില്ലാത്തോ അല്ലെങ്കിൽ അപകടം നിറഞ്ഞതോ ആയ മലമ്പ്രദേശത്ത് പങ്കാളിയെ ഉപേക്ഷിക്കുകയോ അവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് ആൽപെെൻ ഡിവോഴ്സ് എന്ന പ്രയോ​ഗം കൊണ്ട് അർത്ഥമാക്കുന്നത്

ആൽപൈൻ ഡിവോഴ്സ്: ഹൈക്കിംഗിനിടെ പങ്കാളിയെ മലമുകളിൽ ഉപേക്ഷിക്കുന്ന പുതിയ ബ്രേക്കപ്പ് ട്രെൻഡ്
dot image

റൊമാന്റിക്ക് റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രയോ​ഗമാണ് 'ആൽപൈൻ ഡിവോഴ്സ്' (Alpine Divorce). ഹൈക്കിംഗിനിടെ ആൾപാർപ്പില്ലാത്തതോ അല്ലെങ്കിൽ അപകടം നിറഞ്ഞതോ ആയ മലമ്പ്രദേശത്ത് പങ്കാളിയെ ഉപേക്ഷിക്കുകയോ അവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് ആൽപെെൻ ഡിവോഴ്സ് എന്ന പ്രയോ​ഗം കൊണ്ട് അർത്ഥമാക്കുന്നത്.

ടിക്‌ടോക്കിൽ ഒരു യുവതി പങ്കുവെച്ച വീഡിയോയിൽ നിന്നാണ് ഈ ട്രെൻഡ് ഇപ്പോൾ ആഗോള തലത്തിൽ ശ്രദ്ധ നേടുന്നത്. തന്റെ കാമുകൻ തന്നെ ​​ഹൈക്കിങിനിടെ ഉപേക്ഷിച്ചു എന്നാണ് യുവതി ടിക്‌ടോക്ക് വീഡിയോയിൽ പറയുന്നത്. മൂന്ന് മില്ല്യൺ ലൈക്കും ആയിരത്തോളം കമന്റുമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ഇതിന് പിന്നാലെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി സ്ത്രീകൾ രംഗത്തെത്തി.

കൊടും തണുപ്പുപോലുള്ള കഠിനമായ കാലാവസ്ഥയും ദുർഘടമായ പാതകളും അതിജീവിക്കാൻ പ്രയാസമുള്ള സാഹചര്യങ്ങളിൽ പങ്കാളിയെ ഉപേക്ഷിക്കുന്നത് വഴി അവരോടുള്ള സ്നേഹമില്ലായ്മയും ബഹുമാനക്കുറവുമാണ് വെളിവാകുന്നത്. ഇത്തരത്തിൽ 2025 ജനുവരിയിൽ ഓസ്ട്രിയയിൽ നടന്ന സംഭവം ആൽപെെൻ ഡിവോഴ്സിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ തുറന്ന് കാട്ടുന്നതാണ്. ഓസ്ട്രിയയിലെ ​ഗ്രോസ്​ഗളോക്ക്നർ പർവതം കയറുന്നതിനിടയിൽ പരിചയസമ്പന്നയല്ലാത്ത കാമുകിയെ കാമുകൻ ഉപേക്ഷിച്ചു. ഇതേത്തുടർന്ന് ശരീരത്തിലെ താപനില അപകടകരമായ നിലയിൽ താഴുന്ന ഹൈപ്പോതെർമിയ എന്ന അവസ്ഥ മൂലം കാമുകി മരിക്കുകയുണ്ടായി.

ആൽപെെൻ ഡിവോഴ്സ് എന്ന വാക്ക് പെട്ടെന്ന് വൈറലായെങ്കിലും ഇതിന്റെ വേരുകൾ 1893-ൽ റോബർട്ട് ബാർ എഴുതിയ ആൻ ആൽപൈൻ ഡിവോഴ്സ് എന്ന ചെറുകഥയിലാണ്. സ്വിസ് ആൽപ്സ് പർവതനിരകളിൽ വെച്ച് തന്റെ ഭാര്യയെ വധിക്കാൻ പദ്ധതിയിടുന്ന ഒരു ഭർത്താവിന്റെ കഥയാണിത്. ആ പഴയ കഥ ഇപ്പോൾ ആധുനിക കാലത്തെ ഒരു ബ്രേക്കപ്പ് സ്ലാങ്ങ് ആയി മാറിയിരിക്കുകയാണ്.

Content Highlights: The term "Alpine Divorce" is trending globally on social media after a viral TikTok video received over three million likes.

dot image
To advertise here,contact us
dot image