പഞ്ച് കുട്ടിക്കുരങ്ങിന്റെ പാവ: ഒറാങ്ങുട്ടാൻ പാവയുടെ വില കുത്തനെ കൂടി; ഞെട്ടലോടെ വിപണി

പഞ്ച് വൈറലായതോടെ പാവയും വൈറലായി. ഒറ്റ രാത്രികൊണ്ട് ഐകിയ കളിപ്പാട്ടമായ ഒറാങ്ങുട്ടാന്റെ ഡിമാൻഡ് കൂടി ഒപ്പം വിലയും

പഞ്ച് കുട്ടിക്കുരങ്ങിന്റെ പാവ: ഒറാങ്ങുട്ടാൻ പാവയുടെ വില കുത്തനെ കൂടി; ഞെട്ടലോടെ വിപണി
dot image

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് കുട്ടിക്കുരങ്ങ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അമ്മ ഉപേക്ഷിച്ച കുട്ടിക്കുരങ്ങിന്റെ ദയനീയാവസ്ഥ ഏറെ ചർച്ചയാവുകയും സഹായഹസ്തവുമായി അനേകർ എത്തുകയും ചെയ്തു.

Monkey Punch plays with Orangutan toy

മറ്റ് കുരങ്ങുകൾ പഞ്ചിനെ കൂട്ടത്തിൽ കൂട്ടാതെ വന്ന സാഹചര്യത്തിൽ മൃഗശാലയിലെ ജീവനക്കാരാണ് പഞ്ചിന് ഐകിയയുടെ ഡുംഗുൽസ്കോഗ് (DJUNGELSKOG) എന്ന ഓറഞ്ച് നിറത്തിലുള്ള ഒറാങ്ങുട്ടാൻ പാവ സമ്മാനിച്ചത്. പിന്നെ പഞ്ചിന്റെ ജീവിതം ഈ പാവയെ ചുറ്റിപറ്റിയായിരുന്നു. മൃഗശാല സന്ദർശിച്ച ഒരാൾ, പഞ്ച് ഈ പാവയുമായി ഒറ്റക്ക് കളിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തതോടെയാണ് പഞ്ച് ഒരു ഇന്റർനെറ്റ് ഒബ്സെഷൻ ആയി മാറിയത്. ഗൂഗിൾ ഇപ്പോൾ ഒരു ആനിമേഷൻ വരെ പഞ്ചിന് വേണ്ടി തയ്യാറാക്കി കഴിഞ്ഞു. 'പഞ്ച് ദി മങ്കി' എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ ഉടൻ ഹാർട്സ് റെയ്ൻ ആനിമേഷൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും.

Punch the monkey
Punch the monkey

എന്നാൽ ഇപ്പോൾ പഞ്ചിനൊപ്പംതന്നെ താരമായിരിക്കുകയാണ് പഞ്ചിന്റെ പാവയും. ഒറാങ്ങുട്ടാൻ പാവക്ക് ഒരു കുരങ്ങിനോട് സാദൃശ്യം ഉള്ളതിനാലാണ് മൃഗശാല ജീവനക്കാർ പഞ്ചിന്റെ പ്രതികരണം അറിയാൻ ഈ പാവ തന്നെ സമ്മാനിച്ചത്. ഭാഗ്യവശാൽ അവരുടെ ശ്രമം വിജയിക്കുകയായിരുന്നു. പഞ്ച് പെട്ടെന്ന് അതിനോട് അടുത്തു. ഒറാങ്ങുട്ടാൻ പാവക്കൊപ്പമല്ലാതെ പഞ്ചിനെ കാണാൻ സാധിക്കാത്ത സാഹചര്യമായി.

Orangutan toys

പഞ്ച് കുട്ടിക്കുരങ്ങൻ വൈറൽ ആയതോടെ ഒറാങ്ങുട്ടാൻ പാവയുടെ ഡിമാൻഡും വിപണിയിൽ വർധിച്ചിരിക്കുകയാണ്. $20 അതായത് 1,650 രൂപക്കായിരുന്നു ഈ പ്ലഷ് കളിപ്പാട്ടം ഐകിയ വിപണിയിൽ എത്തിച്ചിരുന്നത്. എന്നാൽ പഞ്ചും ഒറാങ്ങുട്ടാനും ഫേമസ് ആയതോടെ കളിപ്പാട്ടത്തിന്റെ വിലയും വർധിച്ചു. ഇപ്പോൾ വിപണിയിൽ $100 മുതൽ $355 വരെയാണ് ഒറാങ്ങുട്ടാൻ പാവയുടെ വില. അതായത് ഏകദേശം 8,300 മുതൽ 29,000 രൂപ വരെ.

Content Highlights: Little monkey Punch's orangutan toy went viral, so its cost rose forever.

dot image
To advertise here,contact us
dot image