

ഇന്ത്യയിലുടനീളം ധാരാളം പെട്രോള്‍ പമ്പുകള്‍ ഉണ്ട് അല്ലേ?. പക്ഷേ നമ്മുടെ രാജ്യത്ത് ആദ്യമായി ഒരു പെട്രാള്‍ പമ്പ് സ്ഥാപിച്ചത് എവിടെയാണെന്ന് അറിമോ? ഏത് നഗരത്തിലാണെന്ന് ?. 1928ല്‍ ബോംബെയിലാണ് ആദ്യമായി പെട്രോള്‍ പമ്പ് തുറക്കുന്നത്. 'ബെര്‍മ ഷെല്‍' എന്നായിരുന്നു അതിന്റെ പേര്. പിന്നീടത് ഭാരത് പെട്രോളിയം എന്നറിയപ്പെട്ടു. മുംബൈയിലെ ഹ്യൂസ് റോഡിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. അന്ന് ആ സ്റ്റേഷനെ ബര്‍മ ഷെല്‍ സ്റ്റേഷന്‍ എന്നാണ് വിളിച്ചിരുന്നത്.

ഇന്നത്തെ കാലത്തുള്ളതുപോലുള്ള വലിയ സൗകര്യത്തിലൊന്നുമായിരുന്നില്ല അത്. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് പമ്പുകളും ഏകദേശം 200- 300 ഗാലണ്‍ (900-1200 ലിറ്റര്‍) സംഭരണ ശേഷിയും മാത്രമേ പമ്പിന് ഉണ്ടായിരുന്നുള്ളൂ. നഗരത്തില്‍ അക്കാലത്തുണ്ടായിരുന്ന കുറഞ്ഞ വാഹനങ്ങള്‍ക്ക് വേണ്ടിയായിരുന്നു അന്ന് ആ പെട്രോള്‍ പമ്പ് നിലവില്‍ വന്നത്. അക്കാലത്ത് ഇന്ത്യയില്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ ഉണ്ടായിരുന്നില്ല. പ്രധാനമായും ബര്‍മ(ഇപ്പോഴത്തെ മ്യാന്‍മാര്‍), ഇറാന്‍, പശ്ഛിമേഷ്യ എന്നിവിടങ്ങളില്‍നിന്ന് കപ്പലുകള്‍ വഴിയാണ് അന്ന് പെട്രോള്‍ ഇറക്കുമതി ചെയ്തിരുന്നത്.

ഒരു ലിറ്ററിന് 1 അണ(6 പൈസ) മുതല്‍ 2അണ(12 പൈസ) വരെയായിരുന്നു പെട്രോളിന്റെ വില. അന്നത്തെക്കാലത്ത് ഒരു സാധാരണക്കാരന്റെ ശരാശരി വരുമാനം 1 രൂപയില്‍ കുറവായിരുന്നതിനാല്‍ ഇത് കൂടിയ തുകയായിരുന്നു. 1920 കളില്‍ ഇന്ത്യയില്‍ ഏകദേശം 15,000 മുതല്‍ 20,000 വരെ വാഹനങ്ങളേ ഉണ്ടായിരുന്നുളളൂ. അതില്‍ 6000-7000 വാഹനങ്ങള്‍ മുംബൈയില്‍ ആയിരുന്നു. 1911 ല്‍ ആദ്യത്തെ മോട്ടോര്‍ ടാക്‌സി സര്‍വ്വീസും മുംബൈയിലാണ് ആരംഭിച്ചത്.

സമ്പന്നരായ പാര്‍സി, ഗുജറാത്തി, ബിസിനസ് കുടുംബങ്ങള്‍, ബ്രട്ടീഷ് ഉദ്യേഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ എന്നിവരെല്ലാം പമ്പിലെ ആദ്യകാല ഉപഭോക്താക്കളായിരുന്നു. യഥാര്‍ഥ ബര്‍മ ഷെല്‍ സ്റ്റേഷന്‍ ഇപ്പോള്‍ നിലവില്‍ ഇല്ല. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഡിസ്‌പെന്‍സറുകളില്‍നിന്ന് ആധുനിക ഓട്ടോമാറ്റിക് പമ്പുകളിലേക്കുളള പരിണാമത്തെ പ്രതിഫലിപ്പിക്കുന്ന ഈ പെട്രോള്‍ പമ്പ് ഇന്ത്യയുടെ ഓട്ടോമോട്ടീവ്, പെട്രോളിയം വ്യവസായത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി തുടരുന്നു.
Content Highlights :Do you know where the first petrol pump was installed in India?