'നക്ഷത്രങ്ങളും ഗ്രഹങ്ങളും ഞെരുങ്ങി തീരും'; പ്രപഞ്ചം അഗ്നിഗോളമായി അവസാനിക്കുമെന്ന് പഠനം

'തീഗോളമായി തീരും'; പ്രപഞ്ചം അവസാനിക്കുന്നത് ഇങ്ങനെ! കൊറിയയില്‍ നിന്നൊരു കണ്ടെത്തൽ

'നക്ഷത്രങ്ങളും ഗ്രഹങ്ങളും ഞെരുങ്ങി തീരും'; പ്രപഞ്ചം അഗ്നിഗോളമായി അവസാനിക്കുമെന്ന് പഠനം
dot image

പ്രപഞ്ചം എന്നില്ലാതാകും? എങ്ങനെ ഇല്ലാതാകും ? അതിനു കരണമെന്താകും ? വർഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾ ആണിത്. പലപ്പോഴും കഥകളിലൂടെ പ്രപഞ്ച രഹസ്യങ്ങളും വാർത്തകളും അറിയാൻ ശ്രമിക്കുന്നത് നമ്മളിൽ പലർക്കും ഏറെ ഇഷ്ടമുള്ള കാര്യവുമാണ്. പ്രപഞ്ചവുമായി ബന്ധപ്പെട്ട പഠനങ്ങളെക്കുറിച്ച് ഗവേഷണം നടക്കുമ്പോഴെല്ലാം, പ്രപഞ്ചത്തിന്റെയും നക്ഷത്രങ്ങളുടെയും ഉത്ഭവത്തെ കുറിച്ചും അവസാനത്തെയും കുറിച്ച് പഠനം നടത്താറുള്ള ശാസ്ത്രജ്ഞർക്ക് ഇപ്പോൾ പുത്തൻ അറിവ് കൂടി കിട്ടിയിരിക്കുകയാണ്‌.

പലരും വിചാരിച്ചിരുന്ന പോലെ വലിയ ഗർത്തമുണ്ടായി കീറി മുറിക്കപ്പെടുന്ന രീതിയില്‍ ആയിരിക്കില്ല ഈ പ്രപഞ്ചം അവസാനിക്കുന്നതെന്നാണ് ഒരുക്കൂട്ടം ഗവേഷകർ ഇപ്പോള്‍ പറയുന്നത്. മറിച്ച് ഗുരുത്വാകർഷണ സമ്മർദ്ദത്തിൽ ഞെരുങ്ങി ഒടുങ്ങുകയായിരിക്കും. ദക്ഷിണ കൊറിയൻ ഗവേഷകരാണ് കോസ്മിക് വികാസം വിശകലനം ചെയ്ത് ഇത്തരമൊരു പഠനം നടത്തിയത്. പഠനം പറയുന്നത് പ്രകാരം, ബിഗ് ക്രഞ്ച് അഥവാ 'മഹാസങ്കോചം' എന്ന വിപരീത പ്രക്രിയയിലൂടെ പ്രപഞ്ചവും ഭൂമിയിലെ മനുഷ്യജീവനുമെല്ലാം അവസാനിക്കുമെന്നാണ് ഈ ഗവേഷകരുടെ അവകാശവാദം.

Earth as fireball

മുൻപും ലോകാവസാനത്തിന്റെ കാരണത്തെ കുറിച്ച് ഗവേഷകർ പഠനങ്ങളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും പ്രപഞ്ചത്തിൽ സംഭവിക്കുന്ന ഉൽക്ക, 3i Atlas പോലുള്ളവയുടെ വരവ് എങ്ങനെ ലോകത്തെ മാറ്റിമറിക്കുന്നു എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ആണ് പുതിയ അനുമാനം ഗവേഷകർക്ക് ലഭിച്ചത്.

തമോ ഊർജ്ജം എന്ന ഡാർക്ക് എനർജിയുടെ ശക്തി നഷ്ടപ്പെടുമ്പോഴാണ് ഗുരുത്വാകർഷണ സമ്മർദ്ദത്തിൽ പ്രപഞ്ചം അകപ്പെടുന്നത്. പ്രപഞ്ചത്തിന്റെ 73% വരുന്ന, വികാസത്തെ ത്വരിതപ്പെടുത്തുന്ന, കാണാൻ കഴിയാത്ത ഒരു ഊർജ്ജ രൂപമാണ് ഡാർക്ക് എനർജി. പ്രപഞ്ചത്തെ വികസിപ്പിക്കാൻ സഹായിക്കുന്ന, നമ്മുടെ കണ്ണുകളാൽ കാണാൻ കഴിയാത്തതും നിഗൂഢവുമായ ഒരു ശക്തിയാണ് ഡാർക്ക് എനർജി. മുമ്പ്, ഗുരുത്വാകർഷണം പ്രപഞ്ചത്തിന്റെ വികാസത്തെ മന്ദഗതിയിലാക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു. എന്നാൽ 1998-ൽ ആണ് ഡാർക്ക് എനെർജിയുടെ ലക്ഷണങ്ങൾ കാണുകയും ഈ ശക്തി പ്രപഞ്ചത്തിന്റെ വികാസത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നുണ്ടെന്നും മനസിലായത്.

പ്രപഞ്ച വികാസത്തെ ത്വരിതപ്പെടുത്തുന്ന ഈ തമോ ഊർജ്ജം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ജ്യോതിശാസ്ത്രജ്ഞർ പിന്നീട് തിരിച്ചറിഞ്ഞു. അങ്ങനെ ആ ഊർജ്ജത്തിന്റെ ശക്തി കുറഞ്ഞാൽ എല്ലാ വസ്തുക്കളുടെയും അടിസ്ഥാനപരമായ നിർമ്മാണ ഘടകമായാ അറ്റം, പ്രപഞ്ചത്തിൽ ഉള്ള നക്ഷത്രങ്ങൾ, ഗാലക്സികൾ എന്നിവ ഒടുവിൽ നശിപ്പിക്കപ്പെടും എന്നും അങ്ങനെ ബിഗ് ക്രഞ്ച് എന്ന പ്രതിഭാസം ഉണ്ടാകുമെന്നും അത് പ്രപഞ്ചത്തെ ഇല്ലാതാക്കുമെന്നും ഗവേഷകർക്ക് മനസിലായി.

13.8 ബില്യൺ വർഷങ്ങൾ നീണ്ടുനിന്ന, ചൂടുള്ളതും സാന്ദ്രവുമായ ഒരു അവസ്ഥയിൽ നിന്നാണ് പ്രപഞ്ചത്തിന്റെ ഉത്ഭവം- ഇതിനെ ബിഗ് ബാംഗ് എന്ന് പറയപ്പെടും. എന്നാൽ അതിന്റെ നേരെ വിപരീതമാണ് ഗുരുത്വാകർഷണം മൂലം പ്രപഞ്ചം ചുരുങ്ങി ഇല്ലാതാകുന്ന അവസ്ഥയായ ബിഗ് ക്രഞ്ച്. അങ്ങനെ ബിഗ് ക്രഞ്ച് സംഭവിച്ചാൽ പ്രപഞ്ചത്തെ കൂടുതൽ വികസിപ്പിക്കാൻ പിന്നീട ഒരു ശക്തിയും അവശേഷിക്കില്ല. ശേഷം ഭൂമിയുടെ കാമ്പ് കത്താൻ തുടങ്ങുകയും എല്ലാ നക്ഷത്രങ്ങളും ഗ്രഹങ്ങളും അതിലേക്ക് വലിച്ചെടുക്കപ്പെടുകയും, സ്ഥലമോ സമയമോ ഒന്നും ബാക്കിയില്ലാതെ എല്ലാം ഒരു വലിയ അഗ്നിഗോളമായിതീരും. ഈ തിയറികൾ മറ്റു പല ഗവേഷകർ തള്ളിക്കളയുന്നുണ്ടെങ്കിലും ബിഗ് ക്രഞ്ചിന്റെ ചർച്ചകൾ ലോകത്ത് നടക്കുന്നുണ്ട്.

Humans catching fire

ഭൂമിയിൽ നിന്ന് ഈ പ്രക്രിയ സംഭവിക്കാൻ പോകുന്നതിനു മുൻപ് വീക്ഷിച്ചാൽ നക്ഷത്രങ്ങൾ കൂടുതൽ അടുത്തുള്ള പോലെ തോന്നും, ഗാലക്സികളും ക്ലസ്റ്ററുകളും പതുക്കെ ആകാശത്ത് ലയിക്കും. കാലക്രമേണ നക്ഷത്ര കൂട്ടിയിടികൾ പതിവായി മാറും. താപനില ആയിരക്കണക്കിന് ഡിഗ്രി സെൽഷ്യസിൽ വരെ ഉയരും..അങ്ങനെയങ്ങനെ മാറ്റങ്ങൾ പലതാകും. ഇപ്പോഴും പ്രപഞ്ചം വികസിക്കുകയാണോ, അതോ തകരാൻ നിൽക്കുകയാണോ എന്ന ചോദ്യം ശാസ്ത്രജ്ഞർക്കിടയിൽ ഉണ്ട്. അതിനിടയിലാണ് ഈ പുതിയ പഠനം പുറത്തു വന്നത് എന്നതാണ് എടുത്തു പറയേണ്ടത്.

Content Highlights : Universe will turn into a fire ball- predicts scientists

dot image
To advertise here,contact us
dot image