സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ടു; കാസര്‍കോട് വയോധികന്റെ ഇടത് കാല്‍ അറ്റു

ലോറിക്കടിയില്‍പ്പെട്ട സ്‌കൂട്ടര്‍ 50 മീറ്ററോളം വലിച്ചുകൊണ്ടുപോയി

സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ടു; കാസര്‍കോട് വയോധികന്റെ ഇടത് കാല്‍ അറ്റു
dot image

കാസര്‍കോട്: വാഹനാപകടത്തില്‍ വയോധികന്റെ കാല്‍ അറ്റു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപമാണ് അപകടം. ബോവിക്കാനം ബാവിക്കര മൂലയിലെ ബാബുരാജിന്റെ ഇടത് കാലാണ് അറ്റുപോയത്.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറിക്കടിയില്‍പ്പെട്ട സ്‌കൂട്ടര്‍ 50 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനാണ് ബാബുരാജ്.

Content Highlights: An elderly man sustained severe injuries after his leg was severed in a road accident in Kasaragod.

dot image
To advertise here,contact us
dot image