

പാലക്കാട്: വീടിനുളളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കല്ലടിക്കോട് മുതുകാടിലാണ് സംഭവം. കത്തില നിലയിലാണ് മൃതദേഹമുളളത്. മുതുകാട് പറമ്പ് സ്വദേശി അലീമ (73)യെയാണ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവരെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Content Highlights:Elderly woman found dead inside house in Palakkad; body charred