ഹെഡിന് പിന്നാലെ സ്മിത്തിനും സെഞ്ച്വറി! സിഡ്‌നിയിൽ ഓസ്‌ട്രേലിയ കൂറ്റൻ ലീഡിലേക്ക്

നേരത്തെ ഓപ്പണർ ട്രാവിസ് ഹെഡ് 166 പന്തിൽ 163 റൺസെടുത്ത് ഓസ്‌ട്രേലിയക്ക് മികച്ച അടിത്തറ നൽകിയിരുന്നു

ഹെഡിന് പിന്നാലെ സ്മിത്തിനും സെഞ്ച്വറി! സിഡ്‌നിയിൽ ഓസ്‌ട്രേലിയ കൂറ്റൻ ലീഡിലേക്ക്
dot image

ആഷസ് അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്. ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡിന് പിന്നാലെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ശതകം തികച്ചതോടെ ഇംഗ്ലണ്ടിൻറെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 384 റൺസിന് മറുപടിയായി രണ്ടാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് സ്‌കോർബോർഡിൽ ചേർത്തു.

129 റൺസുമായി സ്മിത്തും 42 റൺസുമായി ബ്യൂ വെബ്സ്റ്ററുമാണ് ക്രീസിലുള്ളത്.

നേരത്തെ ഓപ്പണർ ട്രാവിസ് ഹെഡ് 166 പന്തിൽ 163 റൺസെടുത്ത് ഓസ്‌ട്രേലിയക്ക് മികച്ച അടിത്തറ നൽകിയിരുന്നു. ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനിപ്പോൾ 134 റൺസിൻറെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്. ഇംഗ്ലണ്ടിനായി ബ്രെയ്ഡൻ കാർസ് മൂന്നും ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് രണ്ടും വിക്കറ്റ് നേടി.

ട്രാവിസ് ഹെഡിന് പുറമെ മൈക്കൽ നേസർ(24), വിരമിക്കൽ ടെസ്റ്റ് കളിക്കുന്ന ഉസ്മാൻ ഖവാജ(17), അലക്‌സ് ക്യാരി(16), കാമറൂൺ ഗ്രീൻ(37) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ഓപ്പണർ ജേക്ക് വെതറാൾഡിൻറെയും(21), മാർനസ് ലാബുഷെയ്‌നിൻറെയും(48) വിക്കറ്റുകൾ ഓസീസിന് ആദ്യ ദിനം നഷ്ടമായിരുന്നു. അഞ്ച് മത്സര പരമ്പരയിൽ 3-1ന് മുന്നിലുള്ള ഓസീസ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

Content Highlights- Australia into big lead ion last ashes test

dot image
To advertise here,contact us
dot image