സ്വര്‍ണം ലാബില്‍ ഉണ്ടാക്കാന്‍ കഴിയുമോ? സംശയം വേണ്ട, സാധ്യതകളുണ്ട്: പക്ഷെ പോക്കറ്റ് കീറും

ഖനനം ചെയ്ത് കണ്ടെത്തുകയല്ലാതെ സ്വര്‍ണം നിമ്മിച്ചെടുക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടോ?

സ്വര്‍ണം ലാബില്‍ ഉണ്ടാക്കാന്‍ കഴിയുമോ? സംശയം വേണ്ട, സാധ്യതകളുണ്ട്: പക്ഷെ പോക്കറ്റ് കീറും
dot image

സ്വര്‍ണത്തിന്റെ മൂല്യം അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ണം ഒരു നിക്ഷേപമായി കണ്ട് അത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. സ്വര്‍ണവും സ്വര്‍ണ നിക്ഷേപങ്ങളും അതിന്റെ ഖനനവും എല്ലാം ആളുകളെ സംബന്ധിച്ച് കൗതുകമുള്ള കാര്യമാണ് എന്നതില്‍ സംശയമില്ല. സ്വര്‍ണം ഭൂമിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്നതല്ലാതെ അത് മനുഷ്യന് നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് കൗതുകകരവും ശാസ്ത്രീയവുമായ ചില കാര്യങ്ങള്‍ അറിയാം.

gold making

നിലവില്‍ വ്യക്തികള്‍ക്ക് യഥാര്‍ഥ സ്വര്‍ണം നിര്‍മ്മിക്കാന്‍ പ്രായാഗികമോ നിയമപരമോ ആയ ഒരു മാര്‍ഗ്ഗവും നിലവില്‍ ഇല്ല. സ്വര്‍ണത്തിന്റെ നിര്‍മ്മാണത്തിനായി സാധ്യമായ രീതികള്‍ ന്യൂക്ലിയര്‍ -ഫിസിക്‌സ് പരീക്ഷണങ്ങളാണ്. ഇതേക്കുറിച്ച് ശാസ്ത്രീയമായി ചര്‍ച്ചചെയ്യപ്പെടുന്ന ചില കാര്യങ്ങളിതാ…wionews ല്‍ പ്രസിദ്ധീകരിച്ച റിപ്പാര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ന്യൂക്ലിയര്‍ പ്രവര്‍ത്തനം

ആധുനിക ഭൗതിക ശാസ്ത്രത്തില്‍ ഉയര്‍ന്ന ഊര്‍ജ്ജമുള്ള കണികാ രശ്മികള്‍ ഉപയോഗിച്ച് പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും തള്ളിമാറ്റി ബിസ്മത്ത്, ലെഡ് അല്ലെങ്കില്‍ മെര്‍ക്കുറി പോലെ ഭാരമേറിയ മൂലകങ്ങളെ സ്വര്‍ണമാക്കി മാറ്റാന്‍ കഴിയും. 1980കളില്‍ നടത്തിയ പരീക്ഷണങ്ങളിലും അടുത്തിടെ നടത്തിയ മറ്റൊരു പരീക്ഷണത്തിലും CERN ന്റെ ലാര്‍ജ് ഹാഡ്രോണ്‍ കോളൈഡറിലും (ALICE experiment) ലും ലെഡില്‍ നിന്ന് സ്വര്‍ണ ന്യൂക്ലിയുകള്‍(Gold nuciei) നിര്‍മ്മിച്ചിട്ടുണ്ട്. ഈ പരീക്ഷണം സ്വര്‍ണ ഖനനത്തേക്കാള്‍ ചെലവേറിയതാണെന്ന് 'സയന്റിഫിക് അമേരിക്കന്‍' ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

gold making

ഇലക്ട്രോമാഗ്നറ്റിക് ഡിസോസിയേഷന്‍(CERN)

ന്യൂക്ലിയുകളില്‍ തൊടാതെ അതിനടുത്തുകൂടി പോകുന്ന അള്‍ട്രാപെരിഫറല്‍ കൂട്ടിമുട്ടലുകളില്‍ ലെഡ് ന്യൂക്ലിയുകള്‍ സ്വര്‍ണമായി മാറുന്നതിന്റെ കൃത്യമായ അളവുകള്‍ 2025 ല്‍ CERN റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്രമായ വൈദ്യുതകാന്തിക മണ്ഡലങ്ങള്‍ ലെഡ്-208 ല്‍ നിന്ന് മൂന്ന് പ്രോട്ടോണുകളെ പുറന്തള്ളുന്നു. ഇത് gold -203 ന്യൂക്ലിയുകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഈ പരീക്ഷണവും ചിലവ് കൂടുതലും ഉപയോഗ ശൂന്യവുമായിരുന്നു.

മെര്‍ക്കുറിയില്‍നിന്ന് സ്വര്‍ണത്തിലേക്ക്

ചില മെര്‍ക്കുറി ഐസോടോപ്പുകളെ ന്യൂട്രോണുകള്‍ ഉപയോഗിച്ച് കൂട്ടിയിടിപ്പിക്കുന്നത് അസ്ഥിരമായ ഐസോടോപ്പുകള്‍ ഉണ്ടാക്കും. ഇത് സ്വര്‍ണത്തിന്റെ സ്ഥിരതയുള്ള രൂപമായി മാറുന്നു. 2025 ലെ ഫ്യൂഷന്‍- സ്റ്റാര്‍ട്ടപ്പ് നിര്‍ദ്ദേശം അനുസരിച്ച് മെര്‍ക്കുറി-198 വഴി മെര്‍ക്കുറി -197 സ്വര്‍ണമാക്കി മാറ്റാന്‍ ഫ്യൂഷന്‍ ന്യൂട്രോണുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഈ ഗവേഷണം ഇതുവരെ പരീക്ഷിച്ച് നോക്കിയിട്ടില്ല. കാരണം പരീക്ഷണത്തിന് വേണ്ട ഊര്‍ജ്ജത്തിന്റെയും ഉപകരണങ്ങളുടെയും ചെലവ് സ്വര്‍ണത്തിന്റെ മൂല്യത്തെക്കാള്‍ വളരെ കുറവാണ്.

gold making

കൃത്രിമ സ്വര്‍ണം നിര്‍മ്മിക്കല്‍

സ്വര്‍ണം പോലെ തോന്നിക്കുന്ന ലോഹങ്ങള്‍ നിര്‍മ്മിക്കാന്‍ എളുപ്പമാണ്. അയണ്‍ പൈറൈറ്റ് (വിഡ്ഢികളുടെ സ്വര്‍ണം) എന്നത് സ്വാഭാവികമായി കാണപ്പെടുന്ന ഒരു ഇരുമ്പ് സള്‍ഫൈഡാണ്. അതിന്റെ തിളക്കമുള്ള പിച്ചളനിറം പലപ്പോഴും സ്വര്‍ണമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. സ്വര്‍ണ്ണ നിറമുള്ള ലോഹസങ്കരങ്ങള്‍ (ഉദാഹരണത്തിന് ചെമ്പ്-സിങ്ക് പിച്ചള, അല്ലെങ്കില്‍ വിവിധ നിറമുള്ള സ്വര്‍ണ്ണ ലോഹസങ്കരങ്ങള്‍) ഇവയ്‌ക്കൊക്കെ സ്വര്‍ണ്ണ അല്ലെങ്കില്‍ കറുത്ത പ്രതലമുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെടാന്‍ കഴിയും.പക്ഷേ മൂലക സ്വര്‍ണ്ണത്തില്‍ നിന്ന് ഇവ ഘടനാപരമായി വ്യത്യസ്തമാണ്. ഇവ ഒരു മൂലകത്തെ മറ്റൊന്നാക്കി മാറ്റുന്നില്ല. സ്വര്‍ണ്ണത്തിന്റെ രൂപം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്.

കൃത്രിമ സ്വര്‍ണനിര്‍മ്മാണം

എല്ലാ രീതിയിലുമുള്ള കൃത്രിമ സ്വര്‍ണം നിര്‍മ്മിക്കലും വലുതും കര്‍ശനമായി നിയന്ത്രിതമായതുമായ സൗകര്യങ്ങളിലെ ന്യൂക്ലിയര്‍ ട്രാന്‍സ്മ്യൂട്ടേഷനെ ആശ്രയിച്ചിരിക്കുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണെങ്കിലും ഉപയോഗത്തിനോ വില്‍പ്പനയ്‌ക്കോ വേണ്ടി സ്വര്‍ണം നിര്‍മ്മിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗമല്ല അത്.

Content Highlights : Is it possible to make gold? Here's what science says about its possibilities





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us