യുഎഇയിൽ സ്വർണവിലയിൽ കുതിച്ചുകയറ്റം; വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം കാരണമായെന്ന് വിലയിരുത്തൽ

വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്

യുഎഇയിൽ സ്വർണവിലയിൽ കുതിച്ചുകയറ്റം; വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം കാരണമായെന്ന് വിലയിരുത്തൽ
dot image

യുഎഇയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. വെനസ്വേലയിലെ അമേരിക്കയുടെ അധിനിവേശത്തിന്റെ പ്രതിഫലനമാണ് സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാട്ടി. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. അമേരിക്ക - വെനസ്വേല ആക്രമിച്ചതിന് ശേഷമുള്ള ദിവസങ്ങളിലാണ് യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതെന്നാണ് വിലയിരുത്തൽ.

ഇന്ന് വിപണി തുറപ്പോള്‍ തന്നെ സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തി. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 533.22 ദിര്‍ഹത്തിനാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. വൈകുന്നേരമായപ്പോൾ ഇത് 535.62 ദിര്‍ഹമായി ഉയര്‍ന്നു. ഇന്നലെത്തെ വിലയെ അപേക്ഷിച്ച 13 ദിര്‍ഹത്തോളമാണ് ഇന്ന് വര്‍ധനവ് ഉണ്ടായത്.

22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 488.79 ദിര്‍ഹമായിരുന്നു രാവിലെ വിലയെങ്കില്‍ വൈകുന്നേരം അത് 490.99 ആയി ഉയര്‍ന്നു. 478.56 ദിര്‍ഹമായിരുന്നു ഇന്നലത്തെ വില. 21 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 468.67 ദിര്‍ഹത്തിനാണ് ഇപ്പോള്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ദിര്‍ഹത്തിലധികമാണ് ഇന്ന് വര്‍ധിച്ചത്.

18 കാരറ്റിന് 401.72 ദിര്‍ഹമാണ് ഇപ്പോഴത്തെ വില. ഇന്നലെ 391.55 ദിര്‍ഹത്തിനാണ് വ്യാപാരം ക്ലോസ് ചെയ്തത്. അന്താരാഷ്ട്ര വിപണയിലെ മാറ്റമാണ് യുഎഇയിലെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി യുഎഇയിലെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തുകയാണ്. വെനസ്വേലയിലെ അമേരിക്കൻ അധിനിവേശമാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം, റഷ്യ യുക്രൈന്‍ യുദ്ധം എന്നിവയെ തുടര്‍ന്നും സ്വര്‍ണത്തിന്റെ വില കുത്തനെ ഉയര്‍ന്നിരുന്നു. ഇതിന് പുറമെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും സ്വര്‍ണവിലെ സ്വാധീനിച്ചിരുന്നു.

Content Highlights: Gold prices in the UAE have surged, with analysts attributing the increase to the ongoing US intervention in Venezuela. The geopolitical developments have created economic uncertainties, driving up the demand for gold as a safe-haven asset. Experts believe that the situation in Venezuela has significantly impacted global market trends, influencing prices in the UAE and other regions.

dot image
To advertise here,contact us
dot image