ജീന്‍സ് എത്ര തവണ കഴുകാതെ ഉപയോഗിക്കാം? നിറം മങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജീന്‍സ് പുതിയതുപോലെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍

ജീന്‍സ് എത്ര തവണ കഴുകാതെ ഉപയോഗിക്കാം? നിറം മങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
dot image

19ാം നൂറ്റാണ്ടില്‍ ജീന്‍സ് കണ്ടുപിടിച്ചതില്‍പിന്നെ ഇക്കാലം വരെയും ജീന്‍സിന് ആരാധകര്‍ ധാരാളമാണ്. പ്രായമായവര്‍ക്ക് മുതല്‍ യുവാക്കളുടെ ഇടയില്‍ വരെ പലതരത്തിലുളള ജീന്‍സ് ട്രെന്‍ഡാണ്. ഫോര്‍മല്‍ ആയോ കാഷ്വല്‍ ആയോ ധരിക്കാം എന്നുളളതാണ് ജീന്‍സിനെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ജീന്‍സിനെ സംബന്ധിച്ച് പലര്‍ക്കുമുള്ള പരാതിയാണ് പെട്ടെന്ന് നരച്ച് പോകുന്നതും പുതുമ നഷ്ടപ്പെട്ടുപോകുന്നതും. അതുപോലെ മറ്റൊരു സംശയമാണ് എത്ര തവണ ജീന്‍സ് കഴുകാതെ ഉപയോഗിക്കാം എന്നുള്ളത് .

ജീന്‍സ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജീന്‍സ് ഉപയോഗിക്കുന്ന ആളുകള്‍ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പലരും പറഞ്ഞു കേള്‍ക്കാറില്ലേ. ജിന്‍സ് അലക്കാന്‍ മടിയാണെന്നും വല്ലപ്പോഴും മാത്രമേ അലക്കാറുളളൂ എന്നും. അയ്യേ! എന്ന് പറയാന്‍ വരട്ടെ അതില്‍ കാര്യമില്ലാതില്ല. ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ ഭംഗി നിലനില്‍ക്കും. അതെന്തുകൊണ്ടാണെന്നല്ലേ?. കാരണം അവയിലെ ഡെയിംഗ് ടെക്‌നിക്കുകളാണ്. ജീന്‍സില്‍ പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇന്‍ഡിഗോ ബാത്ത് ഉള്‍പ്പെടുന്ന ഒരു പുരാതന ഡൈയിംഗ് ടെക്‌നികുകളും ഉപയോഗിച്ചാണ് നിറം നല്‍കുന്നത്. നിറം കൊടുക്കുന്ന പ്രക്രീയയില്‍ നീലം ചായം പുറം പാളിയെ മൂടുന്നു. അതേ സമയം കോര്‍ വെളുത്തതായി തുടരുന്നു.കാലക്രമേണ നീലനാരുകളിലെ നിറം മങ്ങുന്നതുകൊണ്ടാണ് അത് നരച്ചതായി തോന്നുന്നത്. നിറങ്ങളെ ചുറ്റിപ്പറ്റിയുള്ള കാരണങ്ങള്‍ കൊണ്ടും കട്ടിയുള്ള വസ്ത്രമായതുകൊണ്ടും ജീന്‍സ് എപ്പോഴും കഴുകി ഉപയോഗിക്കേണ്ട കാര്യമില്ല. നാല് മുതല്‍ ആറ് തവണ വരെ ഉപയോഗിച്ച ശേഷം ജീന്‍സ് കഴുകാവുന്നതാണ്.

ജീന്‍സ് എങ്ങനെയാണ് അലക്കേണ്ടത്

ജീന്‍സ് അലക്കുമ്പോള്‍ കഴിവതും കൈകൊണ്ട് അലക്കുക. വാഷിംഗ് മെഷീനില്‍ ഇടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാഷിംഗ് മെഷീനില്‍ ഇടുമ്പോള്‍ മറ്റ് തുണികളുമായി ഉരസാന്‍ കാരണമാകുന്നതുകൊണ്ട് കളര്‍ നൂലുകള്‍ക്ക് തേയ്മാനം ഉണ്ടാവുകയും അവ മങ്ങാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ട് ജീന്‍സ് വാഷിംഗ് മെഷീനില്‍ അലക്കാനിടുമ്പോള്‍ മെഷീന്‍ ഓവര്‍ലോഡ് ചെയ്യരുത്.

ജീന്‍സ് കഴുകുമ്പോള്‍ എപ്പോഴും തണുത്ത വെള്ളം ഉപയോഗിക്കുക. ചൂടുവെളളത്തില്‍ മുക്കിവയ്ക്കുകയോ കഴുകുകയോ ചെയ്യരുത്. കഴുകുമ്പോഴും ഉണക്കുമ്പോഴും പുറംതിരിച്ചിട്ട് വേണം ഇവ രണ്ടും ചെയ്യാന്‍. കൊടും വെയിലത്തിട്ട് ഒരിക്കലും ജീന്‍സ് ഉണക്കരുത്.എപ്പോഴും ഇളം വെയിലത്തോ തണലത്തോ ഇട്ട് ഉണക്കി എടുക്കാവുന്നതാണ്. അധികം വെയിലേറ്റാല്‍ ജീന്‍സിന്റെ നിറം മങ്ങാന്‍ ഇടയാകും.

Content Highlights :How many times can you wear jeans without washing them? Some techniques to help keep jeans looking new

dot image
To advertise here,contact us
dot image