രാത്രിയിൽ ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

മതിയായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക വൃക്കകൾക്ക് കൂടിയാണ്

രാത്രിയിൽ ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കുന്ന ശീലമുണ്ടോ?
dot image

വെള്ളം കുടിക്കാതെ ജീവിക്കാൻ കഴിയില്ലെന്ന്‌ പറഞ്ഞു തരേണ്ടതില്ലല്ലോ? ചിലർക്ക് വെള്ളം കുടിക്കാൻ മടിയാണ്. ചിലർക്ക് വെള്ളം കുടിച്ചാൽ വയറു ചാടുമോ എന്ന ഭയമാണ്. വേനൽക്കാലമോ മഞ്ഞുകാലമോ ഏത് സാഹചര്യത്തിലും ശരീരത്തിന് മതിയായ വെള്ളം ലഭിക്കണം. മതിയായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക വൃക്കകൾക്ക് കൂടിയാണ്.

മടിപിടിച്ച് വെള്ളം കുടിക്കാതെ ഇരിക്കുന്നവരെ കൂടാതെ മറ്റൊരു കൂട്ടരുണ്ട്. ഇവർ പകൽ വെള്ളം കുടിക്കാൻ മറന്നുപോയാൽ, അത് പരിഹരിക്കാൻ ഒരു എളുപ്പ വഴി കണ്ടുപിടിച്ചിട്ടുണ്ട്. അമിതമായ അളവിൽ രാത്രിയിൽ വെള്ളം കുടിക്കുക എന്നതാണ് ആ രീതി. ഈ രീതി നിങ്ങളുടെ ശരീരത്തിനെ നിങ്ങൾ തന്നെ അപകടത്തിലാക്കുന്ന ഒരു ശീലമാണെന്ന് അറിഞ്ഞിരിക്കുക.

Excessive water consumption during the night

ഒരേസമയം വലിയൊരു അളവിൽ വെള്ളം കുടിച്ചാൽ ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയും, രക്തത്തിലെ ഇലക്ട്രോലൈറ്റുകളെയും ഇത് സ്വാധീനിക്കും. ഇതോടെ ക്ഷീണവും തളർച്ചയും അനുഭവപ്പെടും. തീർന്നില്ല. തലക്കറവും പിറകേ വരാം. സ്ത്രീകൾ ഒരു ദിവസം 2.7 ലിറ്റർ വെള്ളം കുടിക്കണം. അതേസമയം പുരുഷന്മാർക്ക് ഇത് 3.7 ലിറ്ററാണ്. ഈ അളവിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളാണ് പ്രായം, ശരീരഭാരം തുടങ്ങിയവ. ഇവയനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്‍റെ അളവിൽ മാറ്റം വരാം.

Excessive water consumption during the night

ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുകയാണ് വെള്ളം കുടിക്കാന്‍ മടിയുള്ളവർക്കുള്ള പോംവഴി. തൈര്, സൂപ്പ്, സ്മൂത്തി എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഇവയെല്ലാം ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. പച്ചവെള്ളമോ ചൂടുവെള്ളമോ കുടിക്കാൻ മടിയാണെങ്കിൽ നാരങ്ങ, പുതിന തുടങ്ങിയവ ചേർത്ത വെള്ളം കുടിക്കാം. വൈകുന്നേരങ്ങളിൽ അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കി സാലഡ്, സൂപ്പ് എന്നിവ അടങ്ങിയ അത്താഴം കഴിക്കാം. മദ്യം തീർത്തും ഒഴിവാക്കുന്നതാണ് നല്ലത്. മാത്രമല്ല വൈകുന്നേരങ്ങളിൽ ചായയും കാപ്പിയും ഒഴിവാക്കാം.

Content Highlights: Health experts note that drinking excessive amounts of water during the night can negatively affect health

dot image
To advertise here,contact us
dot image