Top

വാക്‌സിന്‍ നിരസിക്കാനും അവകാശമുണ്ട്; വാക്‌സിന്‍ നയം തെറ്റാണെന്ന് പറയുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ശാരീരക സമഗ്രത നിയമങ്ങളാല്‍ സംരക്ഷിക്കപ്പെട്ടതാണ്

2 May 2022 8:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാക്‌സിന്‍ നിരസിക്കാനും അവകാശമുണ്ട്; വാക്‌സിന്‍ നയം തെറ്റാണെന്ന് പറയുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി
X

ന്യൂഡല്‍ഹി: പൊതുജനാരോഗ്യത്തിനായി നിര്‍ബന്ധിതമായി കൊവിഡ് വാക്‌സിന്‍ എടുപ്പിക്കുന്നത് മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണെന്ന് സുപ്രീംകോടതി.ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ശാരീരക സമഗ്രത നിയമങ്ങളാല്‍ സംരക്ഷിക്കപ്പെട്ടതാണ്. ഇതുപ്രകാരം വാക്‌സിന്‍ നിഷേധിക്കാനും പൗരന് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങള്‍ രോഗത്തിന്റെ തോതിന് ആനുപാതികമല്ലെന്ന് കോടതി നിരീക്ഷിച്ചു. വാക്‌സിന്‍ എടുക്കാത്തത് കാരണമാക്കി ആരെയും വിലക്കുന്നത് ശരിയായ നടപടിയല്ല. അതേസമയം നിലവിലെ വാക്‌സിന്‍ നയം തെറ്റാണെന്ന് പറയുന്നതും ശരിയല്ല.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അത് പ്രാവര്‍ത്തികമാക്കിയതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ നാഗേശ്വര റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുമ്പോള്‍ പൊതു സ്ഥലങ്ങളിലും സേവനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും കോടതി പറഞ്ഞു. എന്നാല്‍ നിര്‍ദേശങ്ങള്‍ കൊവിഡിന്റെ കണക്കുകള്‍ക്ക് അനുസൃതമാക്കണം. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

വാക്‌സിന്‍ എടുക്കാത്തവരില്‍ നിന്ന് കൊവിഡ് പകരാനുള്ള സാധ്യത, എടുത്തവരില്‍ നിന്നുള്ള പകര്‍ച്ചാ സാധ്യതയോക്കാള്‍ കൂടുതലാണെന്ന് കാണിക്കാനുള്ള മതിയായ വിവരങ്ങള്‍ സര്‍ക്കാരുകള്‍ ഹാജരാക്കത്ത സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം. കൊവിഡ് വാക്‌സിന്‍ എടുത്തത് വിപരീത ഫലം ഉണ്ടായവരുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

STORY HIGHLIGHTS: The Supreme Court has ruled that compulsory vaccination against Covid for public health is against human rights.

Next Story