
ലഖ്നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് ആരോപിച്ചാണ് കൊലപാതകം. ബലാത്സംഗം ചെയ്ത ശേഷം മഴുവിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിഗരറ്റുകൊണ്ട് മുഖം പൊള്ളിച്ച് വികൃതമാക്കിയിരുന്നു.
'തെളിവുകളില്ലാതെയാണ് കങ്കാരു കോടതിയുടെ നടപടി';മടങ്ങി വരും നിങ്ങളുടെ അവസാനം കാണുമെന്നും മഹുവ മൊയ്ത്രഡിസംബർ മൂന്നിനാണ് സംഭവം. പ്രതി സൂരജ് കുമാർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പണം വാങ്ങി യുവതി സൂരജ് കുമാറിന് ജോലി വാഗ്ദാനം ചെയ്തിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മടക്കി നൽകിയില്ല. തുടർന്നാണ് ക്രൂരമായ കൊലപാതകം.
'ബിജെപി ജനാധിപത്യത്തെ കൊന്നു, ഈ യുദ്ധത്തിൽ മഹുവ വിജയിക്കും'; പ്രതികരിച്ച് മമതാ ബാനർജിസുൽത്താൻപൂരിൽ റോഡ് അരികിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവും ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന നിലയിലുമായിരുന്നു മൃതദേഹം. കൊലപാതകത്തിന് ഉപയോഗിച്ച ഇ-റിക്ഷ, മൊബൈൽ ഫോൺ, മഴു എന്നിവ പൊലീസ് കണ്ടെടുത്തു.