റഫാലിനെ ഇന്ത്യയിലെത്തിച്ച ഹിലാല്‍ അഹമ്മദ്

കശ്മീരില്‍ ജനിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളായി മാറിയ ഹിലാല്‍ അഹമ്മദിന്റെ പേരും ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചര്‍ച്ചയാവുകയാണ്

dot image

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ പ്രതിരോധനിരയെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ കേട്ടത് മൂന്ന് പേരുകളാണ്, സ്‌കാല്‍പ് മിസൈലുകള്‍, ഹാമ്മര്‍ ബോംബ്, റഫാല്‍ വിമാനം. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദകേന്ദ്രങ്ങളിലേക്ക് മിസൈലുകളും ബോംബുകളും കൃത്യതയോടെ തൊടുത്തുവിടാന്‍ ഇന്ത്യന്‍ സേനയെ സഹായിച്ചത് റഫാല്‍ വിമാനങ്ങളാണ്.

റഫാല്‍ വിമാനങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരു വ്യക്തിയെ കൂടി രാജ്യം ഇന്ന് ഓര്‍ക്കുന്നുണ്ട്, റഫാല്‍ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരനായ എയര്‍ വൈസ് മാര്‍ഷല്‍ ഹിലാല്‍ അഹമ്മദ്.

കശ്മീരിലെ അനന്ത്‌നാഗിലെ ഒരു സൈനിക കുടുംബത്തില്‍ ജനിച്ച്, ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളായി മാറിയ വ്യക്തിത്വമാണ് ഹിലാല്‍ അഹമ്മദ്.

ഫ്രാന്‍സിലെ ഇന്ത്യന്‍ എയര്‍ ഫോഴസിന്റെ അറ്റാഷെ ആയിരുന്ന സമയത്താണ് റഫാല്‍ പ്രോഗ്രാമില്‍ ഹിലാലിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാകുന്നത്. ഫളെയിങ്ങിലെ കൃത്യതയും പ്രാവീണ്യവുമാണ്


റഫാല്‍ വിമാനത്തെ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്ക് പറത്തുക എന്ന ദൗത്യവും അദ്ദേഹത്തില്‍ തന്നെ നിക്ഷിപ്തമാകാന്‍ കാരണമായത്. ഒരു ചെറിയ ആക്‌സിഡന്റ് പോലും വരുത്താതെ 3000 ത്തോളം മണിക്കൂറുകളാണ് അദ്ദേഹം വിമാനം പറത്തിയിട്ടുള്ളത്. മിറാഷ് 2000, മിഗ്-21 തുടങ്ങി വിവിധ എയര്‍ക്രാഫ്റ്റുകള്‍ പറത്തുന്നതിലും പ്രഗത്ഭനാണ് ഹിലാല്‍ അഹമ്മദ്.

റഫാലും വ്യക്തിഗത നേട്ടങ്ങളും മാത്രമല്ല ഹിലാല്‍ അഹമ്മദിനെ ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ണായക ഘടകമാക്കുന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ പുതിയ കാലത്തിനനുസരിച്ച് സജ്ജമാക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദ നീക്കത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഹിലാല്‍ അഹമ്മദിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ണായമാണെന്ന് നിസ്സംശയം പറയാം.

Content Highlights: Air Vice Marshal Hilal Ahmed, First Indian to Fly Rafale | Name surfaces again after Opertaion Sindoor

dot image
To advertise here,contact us
dot image