
ഹൈദരാബാദ്: ഓൺലൈനായി കൊക്കെയ്ൻ വാങ്ങവെ യുവ ഡോക്ടർ ഹൈദരാബാദിൽ പിടിയിൽ. ഒമേഗ ഹോസ്പിറ്റലിലെ മുൻ സിഇഒ ആയിരുന്ന നമ്രത ചിഗുരുപതി(34) യാണ് പിടിയിലായത്. ഇവർക്ക് ലഹരിയെത്തിച്ച് നൽകിയ സപ്ളൈയർ വാൻഷ് ധക്കാറിനെയും ഇയാളുടെ സഹായിയായ ബാലകൃഷണയെയും പൊലീസ് പിടികൂടി. ഓൺലൈനായി 5 ലക്ഷം രൂപയുടെ ലഹരിയാണ് നമ്രത ഓർഡർ ചെയ്തിരുന്നത്.
ഓർഡർ കൈപറ്റാനായി കാറിലെത്തിയ നമ്രതയെ റോഡരിക്കിൽ വെച്ച് ലഹരി കൈമാറവെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് 53 ഗ്രാം കൊക്കെയ്നും 10,000 രൂപയും രണ്ട് സെൽഫോണും പൊലീസ് പിടികൂടി. ഫോൺ പരിശോധനയിലൂടെ ലഹരി ഇടപാടുകൾക്കായി ഇവർ പലതവണ പണം കൈമാറിയതിൻ്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ലഹരിക്കായി എഴുപത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായി നമ്രത സമ്മതിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്.
Content Highlights-Hyderabad doctor has used drugs worth Rs 70 lakh so far, finally caught buying cocaine via WhatsApp