സുരക്ഷാ പ്രതിസന്ധി ഉണ്ടായേക്കും; പാകിസ്താൻ പരമ്പര സ്ഥിരീകരിക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ്

മെയ് 17, 19 തിയതികളിൽ യുഎഇയ്ക്കെതിരെ ഷാർജയിൽ നടക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങളിൽ കളിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് സ്ഥിരീകരിക്കുന്നുണ്ട്.

സുരക്ഷാ പ്രതിസന്ധി ഉണ്ടായേക്കും; പാകിസ്താൻ പരമ്പര സ്ഥിരീകരിക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ്
dot image

മെയ് 25 മുതൽ ജൂൺ മൂന്ന് വരെ പാകിസ്താനിൽ നിശ്ചയിച്ചിരിക്കുന്ന ട്വന്റി 20 പരമ്പരയിൽ കളിക്കുമോയെന്ന് സ്ഥിരീകരിക്കാതെ ബം​ഗ്ലാദേശ് ക്രിക്കറ്റ്. ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രതിസന്ധി ഉണ്ടായേക്കുമെന്നാണ് ബം​ഗ്ലാദേശ് ടീമിന്റെ ആശങ്ക. എന്നാൽ ഇതിന് മുമ്പ് മെയ് 17, 19 തിയതികളിൽ യുഎഇയ്ക്കെതിരെ ഷാർജയിൽ നടക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങളിൽ കളിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് സ്ഥിരീകരിക്കുന്നുണ്ട്.

ട്വന്റി 20 പരമ്പര കളിക്കുന്ന കാര്യത്തിൽ ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നിർണായക ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുയാണ്. താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും സുരക്ഷയാണ് പ്രധാനമെന്ന് ബം​ഗ്ലാദേശ് ക്രിക്കറ്റിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

അതിനിടെ ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീ​ഗ് പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. മെയ് 18നായിരുന്നു പിഎസ്എൽ അവസാനിക്കേണ്ട തിയതി. പിഎസ്എല്ലിൽ ഇനി എട്ട് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്.

Content Highlights: Bangladesh yet to decide Pakistan tour amid security threats

dot image
To advertise here,contact us
dot image