എല്ലാവർക്കും ഞാൻ വിജയ് സാറുമൊത്ത് ലിയോ 2 ചെയ്യണമെന്നാണ് ആഗ്രഹം, പക്ഷെ എന്റെ ഐഡിയ അതല്ല: ലോകേഷ് കനകരാജ്

"എല്ലാവർക്കും ഞാൻ വിജയ് സാറുമൊത്ത് ലിയോ 2 ചെയ്യണമെന്നാണ് ആഗ്രഹം"

dot image

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് മാസ്റ്റർ. സമ്മിശ്ര പ്രതികരണമാണ് സിനിമ നേടിയതെങ്കിലും ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വിജയ് സേതുപതി ആയിരുന്നു സിനിമയിൽ വില്ലനായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ലോകേഷ് കനകരാജ്.

Also Read:

മാസ്റ്റർ 2 വിനുള്ള ഐഡിയ തന്റെ പക്കലുണ്ടെന്നും അത് വിജയ് സാറിനും അറിയാമെന്നും ലോകേഷ് കനകരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞു. 'എല്ലാവർക്കും ഞാൻ വിജയ് സാറുമൊത്ത് ലിയോ 2 ചെയ്യണമെന്നാണ് ആഗ്രഹം. എന്നാൽ എനിക്ക് മാസ്റ്റർ 2 ചെയ്യണമെന്നാണ് ആഗ്രഹം. അതിലെ നായകനായ ജെഡിയുടെ കഥ ഇനിയുമുണ്ട്. അതിനൊരു അവസാനം ഉണ്ടായിട്ടില്ല. വിജയ് സാറിനെ ജെഡിയായി ആ വൈബിൽ കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്. മാസ്റ്റർ 2 വിനുള്ള ഒരു ഐഡിയ എന്റെ പക്കലുണ്ട്, അത് വിജയ് സാറിനും അറിയാം. പക്ഷേ വിജയ് സാറിനു മുന്നിൽ ഇപ്പോൾ വേറെ ലക്ഷ്യങ്ങളാണുള്ളത്', ലോകേഷ് കനകരാജ് പറഞ്ഞു.

Also Read:

വിജയ്‍യും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച സിനിമയാണ് മാസ്റ്റർ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റായിരുന്നു. ലോക്ഡൗണിന് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ആദ്യമായെത്തിയ ബി​ഗ് ബജറ്റ് റിലീസ് ആയിരുന്നു 'മാസ്റ്റർ'. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ, അർജുൻ ദാസ്, ഗൗരി കിഷൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ ജെഡി എന്ന നായക കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. വിജയ്‌യുടെ ലുക്കും സ്റ്റൈലുമെല്ലാം ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ലോകേഷ് കനകരാജ്, പൊൻ പാർത്ഥിബൻ, രത്നകുമാർ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം സത്യൻ സൂര്യൻ, എഡിറ്റിംഗ് ഫിലോമിൻ രാജ് എന്നിവർ നിർവഹിച്ചു.

Content Highlights: I wanted to do Master 2 with vijay sir says lokesh kanakaraj

dot image
To advertise here,contact us
dot image