വിറ്റമിന്‍ സപ്ലിമെന്‍റ് എടുക്കും മുന്‍പ്;ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലെങ്കില്‍ ആരോഗ്യത്തെ ദോഷമായി ബാധിച്ചേക്കാം

ശരീരത്തിലെ ഇരുമ്പിന്റെ അളവ് നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നല്ലതാണെന്ന് കരുതി അയേണ്‍ ടാബ്ലെറ്റുകള്‍ വാങ്ങിക്കഴിക്കുന്നത് ഗുണം ചെയ്യില്ല.

dot image

ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ നിരവധിയാണ്. സ്വന്തം ഇഷ്ടപ്രകാരം മീന്‍ ഗുളിക കഴിക്കുന്നത് പോലെയല്ല കാത്സ്യവും അയേണും കഴിക്കുന്നത്. ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്ന് നോക്കാം.

ശരീരത്തിലെ ഇരുമ്പിന്റെ അളവ് നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നല്ലതാണെന്ന് കരുതി അയേണ്‍ ടാബ്ലെറ്റുകള്‍ വാങ്ങിക്കഴിക്കുന്നത് ഗുണം ചെയ്യില്ല. ഇത്തരത്തില്‍ ഗുളിക വാങ്ങിക്കഴിച്ചാല്‍ അത് ഹെമോക്രോമാറ്റോസിസ് എന്ന അവസ്ഥയ്ക്ക് അതായത് ആവശ്യത്തിലധികം അയേണ്‍ ശരീരത്തില്‍ ഉണ്ടാകുന്നതിന് കാരണമാകും. അത് ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കും.

കാത്സ്യം ഗുളികള്‍ എടുക്കമ്പോഴും കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം കഴിക്കാന്‍. വിറ്റമിന്‍ ഡി നോക്കിവേണം ഗുളിക കഴിക്കാന്‍. സോഫ്റ്റ് ടിഷ്യൂ കാല്‍സിഫിക്കേഷന് ഇത് ചിലപ്പോള്‍ കാരണമായേക്കും. സന്ധികളിലും ആന്തരികാവയവങ്ങളിലും കാല്‍സ്യം സ്‌റ്റോണുകള്‍ അടിഞ്ഞുകൂടുന്നതിനും കാരണമാകും.

വിറ്റാമിന്‍ ഇ ഹൈഡോസില്‍ ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് അത് വര്‍ധിപ്പിക്കുന്നു. അത് നീര്‍വീക്കത്തിനും കാരണമായേക്കാം.വിറ്റമിന്‍ എ അമിതമായി കഴിക്കുന്നത് ഹൈപ്പര്‍വിറ്റാമിനോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. അത് ചിലപ്പോള്‍ ലൈഫ്‌സ്പാന്‍ കുറച്ചേക്കാം.

Content Highlights: Supplements you should avoid taking without consulting an expert

dot image
To advertise here,contact us
dot image