
മദീന: ഹജ്ജ് തീർഥാടക മദീനയിൽ പെൺകുഞ്ഞിന് കുഞ്ഞിന് ജന്മം നൽകി. മദീനയിലെ കിംഗ് സൽമാൻ മെഡിക്കൽ സിറ്റിയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് അഫ്ഗാൻ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഹജ്ജിനെത്തിയ സമയത്ത് പ്രസവവേദന മൂർച്ഛിച്ചതോടെ യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മയും നവജാതശിശുവും സുഖമായിരിക്കുന്നുവെന്ന് സൗദി ആരോഗ്യ അധികൃതർ അറിയിച്ചു. നവജാത ശിശുവിന് ‘മദീന’ എന്ന് പേരിട്ടുവെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അധികൃതർ അറിയിച്ചു.
Content Highlights: Hajj pilgrim gives birth to baby girl in Madinah