വിറകുപുരയിൽ നിന്നും ദുർ​ഗന്ധം; കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

വീടിനോട് ചേർന്ന വിറകുപുരയിലാണ് തൂങ്ങി മരിച്ച നിലയിൽ കാണാതായ മധ്യവയസ്കനെ കണ്ടെത്തിയത്

dot image

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര നൊച്ചാടിൽ നിന്നും കാണാതായ മധ്യവയസ്കനെ വീടിനോട് ചേർന്ന വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂടത്തങ്കിൽ മീത്തൽ രാജീവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മെയ് എട്ട് മുതൽ രാജീവിനെ വീട്ടിൽ നിന്നും കാണാതായിരുന്നു.

തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിന് പരാതി നൽകി. ഇന്ന് രാവിലെ വീടിന് സമീപം നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു.

വിറകുപുരയിൽ നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

content highlights : Bad smell from woodshed; Body of missing middle-aged man found

dot image
To advertise here,contact us
dot image