ഇന്ത്യന്‍ യാത്രികര്‍ 4 തരം നിങ്ങള്‍ ഇതിലേതാണ് ?

നിങ്ങള്‍ ഏത് രീതിയിലില്‍ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. യാത്രയെക്കുറിച്ചും യാത്രക്കാരെക്കുറിച്ചും ചില കൗതുകകരമായ കാര്യങ്ങളിതാ...

ഇന്ത്യന്‍ യാത്രികര്‍ 4 തരം നിങ്ങള്‍ ഇതിലേതാണ് ?
dot image

യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? യാത്രകള്‍ എന്നും ഏവര്‍ക്കും പ്രിയപ്പെട്ട ഓര്‍മ്മകള്‍ സമ്മാനിക്കുന്നവയാണ്. ഓരോ യാത്രകളും വ്യത്യസ്തമാകുന്നത് സഞ്ചരിക്കുന്ന സ്ഥലങ്ങളും, സഞ്ചാരികളുടെ രീതികളും വേറിട്ടുനില്‍ക്കുമ്പോഴാണ്. വ്യത്യസ്തമാര്‍ന്ന നാല് തരം യാത്രികര്‍ ആണ് ഇന്ത്യയിലുള്ളത്. നിങ്ങളിതിലേതാണെന്ന് കണ്ടെത്തിയാലോ?

മെമ്മറി മേക്കേഴ്‌സ്

നല്ല ഓര്‍മകളും അനുഭവങ്ങളും ലഭിക്കാനായി യാത്ര ചെയ്യുന്നവര്‍, ചെറിയ നിമിഷങ്ങളില്‍ പോലും സന്തോഷിക്കുന്നവര്‍..അവര്‍ക്ക് അന്താരാഷ്ട്ര യാത്രകളോ ലക്ഷ്വറി റിസോര്‍ട്ടുകളോ ഒന്നും വേണമെന്നില്ല. നാടിനടുത്തുള്ള ഒരു സംഗീത പരിപാടിയോ ഉത്സവമോ കാണാനായി പോകുന്നവരെയും ഈ വിഭാഗത്തില്‍പ്പെടുത്താം.

4 types of Indian travelers

ഗ്ലോബ് ട്രോട്ടേഴ്‌സ്

നല്ല പണം മുടക്കിയുള്ള ലോകം ചുറ്റലും വില കൂടിയ സ്യൂട്ട് റൂമുകളും അന്താരാഷ്ട്ര യാത്രകളും ഇഷ്ടപ്പെടുന്നവരും ചെറിയ അവധിക്കാലങ്ങളില്‍ പോലും പോകേണ്ട സ്ഥലത്തെപ്പറ്റി കാര്യമായ ഗവേഷണം നടത്തുന്നവരും ഒക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നവരാണ്. സന്ദര്‍ശിക്കുന്ന ഓരോ ലൊക്കേഷനുകളിലെയും മികച്ച ഭക്ഷണവും താമസ സൗകര്യവും മാത്രമേ ഇവര്‍ തിരഞ്ഞെടുക്കുകയുള്ളൂ.

4 types of Indian travelers

മൈക്രോ ട്രാവല്ലേഴ്സ്

യാത്രാചിലവില്‍ ശ്രദ്ധിക്കുന്ന ആദ്യമായി യാത്ര ചെയ്യാന്‍ ഇറങ്ങുന്നവരാണ് ഇക്കൂട്ടത്തില്‍പ്പെടുന്നത്. രണ്ട് ദിവസം തൊട്ട് അഞ്ച് ദിവസം വരെ മാത്രമേ ചില യാത്രകള്‍ നീളൂ. വളരെ ശ്രദ്ധാപൂര്‍വം മാത്രമേ ഇവര്‍ യാത്രാ ചെലവുകളെ സമീപിക്കൂ. ജെന്‍ സി കിഡ്സാണ് കൂടുതലും ഈ വിഭാഗത്തില്‍പ്പെടുന്നവര്‍.

4 types of Indian travelers

പില്‍ഗ്രിംസ്

തീര്‍ഥാടനമാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരുടെ പ്രധാന ഉദ്ദേശം. തീര്‍ത്ഥയാത്രകള്‍ക്കായി പഴനി തൊട്ട് ഹരിദ്വാര്‍ വരെ പൊയ്ക്കളയും ഇവര്‍. ജെന്‍സി മുതല്‍ ബൂമര്‍ മോഡുള്ള ആളുകള്‍ വരെ ഈ കൂട്ടത്തില്‍ കാണും. ഭജന ഗാനങ്ങള്‍ ജെന്‍സി കിഡ്സിനിടയില്‍ ട്രെന്‍ഡിങ് ആയതുപോലെ ഭജന യാത്രകളും ഇവര്‍ ഏറ്റെടുത്തിരിക്കുകയാണ്.

content highlight: 4 types of Indian travelers





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image