2027വരെ നിങ്ങളുടെ SIM ആക്ടീവ് ആയിരിക്കണോ? ജിയോ പ്ലാന്‍ ഇങ്ങനെ

പുതുവര്‍ഷം പിറന്നതിന് പിന്നാലെ വരികാര്‍ക്ക് സ്പെഷ്യല്‍ ഓഫറുകളുമായി എത്തിയിരിക്കുകയോ ജിയോ

2027വരെ നിങ്ങളുടെ SIM ആക്ടീവ് ആയിരിക്കണോ? ജിയോ പ്ലാന്‍ ഇങ്ങനെ
dot image

പുതുവര്‍ഷം പിറന്നതിന് പിന്നാലെ വരികാര്‍ക്ക് സ്പെഷ്യല്‍ ഓഫറുകളുമായി എത്തിയിരിക്കുകയോ ജിയോ. മികച്ച റീചാര്‍ജ് പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് കോളിങ്, ഹൈ സ്പീഡ് ഡാറ്റ, പ്രീമിയം ഡിജിറ്റല്‍ ബെനഫിറ്റ്‌സ് എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചരിക്കുന്നത്. ആനുവല്‍ പ്ലാനുകളാണ് ഏറ്റവും മികച്ച ചോയ്‌സ്. നിങ്ങള്‍ പുതുവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ റീചാര്‍ജ് ചെയ്തവരാണെങ്കില്‍ ജനുവരി 1 മുതല്‍ ഡിസംബര്‍ 31വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കണക്ടിവിറ്റി ഉറപ്പാണെന്ന് പ്രത്യേകം പറയണ്ടല്ലോ? ഡാറ്റ യൂസര്‍മാര്‍ക്ക് ഏറ്റവും ബെസ്റ്റ് പ്ലാന്‍ 3,599 രൂപയുടെ പ്ലാനാണ്. ഈ ആനുവല്‍ പ്ലാനുകള്‍ നിങ്ങളുടെ സിം അടുത്ത വർഷം വരെ ആക്ടീവായിരിക്കാന്‍ സഹായിക്കുമെന്ന് സാരം.

ജിയോയുടെ പ്രൈമറി 365 ഡേ പ്രീപേയ്ഡ് പ്ലാന്‍ സജ്ജീകരിച്ചിരിക്കുന്ന തന്നെ 'സെറ്റ് ഇന്‍ ആന്‍ഡ് ഫോര്‍ഗറ്റ് ഇറ്റ്' അനുഭവത്തിനായാണ്. അതായത് ഈ പ്ലാന്‍ ആക്ടീവാക്കിയാല്‍ പിന്നെ ഒരു വര്‍ഷത്തേക്ക് റീചാർജ് ചെയ്യുന്നത് അങ്ങ് മറന്നാലും കുഴപ്പമില്ലെന്നാണ് അർത്ഥമാക്കുന്നത്.

ഈ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഫ്രീ നാഷണല്‍ റോമിങിനൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസേന 2.5ജിബി ഹൈസ്പീഡ് ഡേറ്റ(മുഴുവനായി 912.5 ജിബി ടോറ്റല്‍ ഡാറ്റ). ദിവസേന നൂറു എസ്എംഎസ് സൗജന്യം, ജിയോ ടിവി, ജിയോ എഐ ക്ലൗഡ്, ഗൂഗിള്‍ ജമിനി പ്രോ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ഇതിനൊപ്പം ലഭിക്കും.

സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഫാന്‍സിനായി 3,999 പ്ലാനും ലഭ്യമാക്കുന്നുണ്ട്. തത്സമയമായി സ്‌പോര്‍ട്‌സ് ആസ്വദിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ 3,599 പ്ലാനിന് സമാനമായ ബെനഫിറ്റിനൊപ്പം ഒരു പ്രീമിയം ഒടിടി സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ഒടിടി ബെനഫിറ്റില്‍ ഫാന്‍ കോഡ് ആപ്പ് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.

മൂന്നാമത്തെ പ്ലാന്‍ വോയ്‌സ് ഒണ്‍ലി ബജറ്റ് ഓപ്ഷനായ 1,748 രൂപയുടെ പ്ലാനാണ്. വോയ്‌സ് കോള്‍ വിളിക്കുന്നതിന് മാത്രമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പ്ലാന്‍. 336 ദിവസമാണ് വാലിഡിറ്റി അതായത് ഏകദേശം 11 മാസം. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങാണ് പ്രധാന ആകര്‍ഷണം. ഇതില്‍ ഡാറ്റ പ്ലാന്‍ ലഭ്യമാവില്ല. പ്ലാന്‍ വാലിഡിറ്റി കാലാവധിയില്‍ 3600 എസ്എംഎസുകളും അയക്കാം. ആപ്ലിക്കേഷനുകളില്‍ ജിയോഎഐ ക്ലൗഡും ജിയോ ടിവിയും ലഭ്യമാകും.
Content highlights: jio budget friendly annual plans keep sim active until 2027 affordable options for users

dot image
To advertise here,contact us
dot image