വിമാന യാത്രയ്ക്കിടയില്‍ പൈലറ്റിന് ദേഹാസ്വാസ്ഥ്യമോ, മരണമോ തന്നെ സംഭവിച്ചാൽ...

വിമാനം പറന്നുകൊണ്ടിരിക്കുമ്പോള്‍ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാലോ? നിങ്ങള്‍ അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

dot image

റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ്, അതിലെ ഡ്രൈവറിന് ഹൃദയസ്തംഭനം ഉണ്ടാവുകയും യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചുകൊണ്ട് ബസ് സുരക്ഷിതമായി നിര്‍ത്തിയ ശേഷം ഡ്രൈവര്‍ മരിക്കുകയും ചെയ്ത സംഭവങ്ങള്‍ മുന്‍പ് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയാണെന്ന് കരുതുക. വിമാനം പറന്നുകൊണ്ടിരിക്കുമ്പോള്‍ അതിലെ പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയോ, മരണം തന്നെ സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ?

കഴിഞ്ഞ വര്‍ഷം യാത്രയ്ക്കിടയില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍്‌സ് വിമാനത്തിലെ പൈലറ്റ് മരിച്ചതും തുടര്‍ന്ന് വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തിയതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ എന്തായിരിക്കും വിമാന ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മുന്‍കരുതലുകള്‍ എന്നറിയാം.

വിമാനം പറത്തുന്നതിന് മുന്‍പ് തന്നെ എല്ലാവിധത്തിലുള്ള ആരോഗ്യ പരിശോധനയ്ക്കും വിധേയരായ ശേഷം വേണം പൈലറ്റുമാര്‍ വിമാനത്തിലെ കോക്പിറ്റിലേക്ക് പ്രവേശിക്കാന്‍. അഥവാ പൈലറ്റിന് എന്തെങ്കിലും തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നാല്‍ അത് നേരിടുന്നതിനായുളള എല്ലാ തയ്യാറെടുപ്പുകളും വിമാനത്തില്‍ ഉണ്ടാകും.

വിമാനം പറത്തുന്നതിനിടയില്‍ പൈലറ്റ് രോഗബാധിതനാവുകയോ മരിക്കുകയോ ചെയ്താല്‍ സഹ പൈലറ്റ് ഉടന്‍തന്നെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. സഹ പൈലറ്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയാണ് ചെയ്യുന്നത്. സഹപൈലറ്റ് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തി യാത്രക്കാരെ സുരക്ഷിതരാക്കേണ്ടതുണ്ട്.

ഇക്കാലത്ത് വാണിജ്യ വിമാന കമ്പനികള്‍ അവരുടെ വിമാന ജീവനക്കാരുടെ ആരോഗ്യത്തിനും ശാരീരിക ക്ഷമതയ്ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. പൈലറ്റുമാരുടെ ആരോഗ്യം ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ കര്‍ശനമായ മെഡിക്കല്‍ പരിശോധനകള്‍ നടത്താറുണ്ട്. എല്ലാ ആരോഗ്യ പരിശോധനകള്‍ക്കും ശേഷം യാത്രയ്ക്കിടയില്‍ പൈലറ്റിന് ആരോഗ്യപ്രശ്‌നം ഉണ്ടായാല്‍ തുല്യ കഴിവുള്ള സഹ പൈലറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പരിശീലനം നേടിയ ആളായിരിക്കും.പൈലറ്റിന് മരണം സംഭവിച്ചില്ലെങ്കിൽ വൈദ്യശാസ്ത്ര പരിജ്ഞാനമുള്ള ജീവനക്കാര്‍ അവരെ പരിചരിക്കും. ഒരു ഡോക്ടറോ, മെഡിക്കല്‍ പ്രൊഫഷണലോ വിമാനത്തില്‍ ഉണ്ടെങ്കില്‍ അവരില്‍നിന്ന് ജീവനക്കാര്‍ സഹായം തേടാറുണ്ട്.

Content Highlights :What happens if the pilot dies during a flight?

dot image
To advertise here,contact us
dot image