ഓപ്പണിങ്ങിൽ നിന്നും മാറ്റാനാണോ ഉദ്ദേശം? ഏഷ്യാ കപ്പിന് മുമ്പ് സഞ്ജുവിന്റെ സ്റ്റേറ്റ്‌മെന്റ്

ഏഷ്യാ കപ്പിന് ആഴ്ച്ചകൾ മാത്രം ബാക്കിയിരിക്കെ ബാറ്റ് കൊണ്ട് ഒരു വലിയ സ്റ്റേറ്റ്‌മെന്റ് നടത്തുകയാണ് സഞ്ജു

dot image

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും അവസരമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ ടി-20 ടീമിന്റെ ഓപ്പണിങ് ബാറ്ററാണ് സഞ്ജു. എന്നാൽ ഏഷ്യാ കപ്പിൽ ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തുന്നതോട് കൂടി സഞ്ജുവിന്റെ ഓപ്പണിങ് പൊസിഷൻ തെറിച്ചേക്കാനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ട്. എന്നാൽ ഏഷ്യാ കപ്പിന് ആഴ്ച്ചകൾ മാത്രം ബാക്കിയിരിക്കെ ബാറ്റ് കൊണ്ട് ഒരു വലിയ സ്റ്റേറ്റ്‌മെന്റ് നടത്തുകയാണ് സഞ്ജു.

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഭാഗമായ സഞ്ജു കഴിഞ്ഞ ദിവസം ഏരീസ് കൊല്ലം സെയ്‌ലേർസിനെതിരെ ഓപ്പണിങ് ഇറങ്ങി വെടിക്കെട്ട്. സെഞ്ച്വറി പ്രകടനമാണ് നടത്തിയത്. അതിന് മുമ്പുള്ള മത്സരത്തിൽ മധ്യനിരയിലിറങ്ങിയ വലംകയ്യൻ 22 പന്തിൽ നിന്നും വെറും 13 റൺസാണ് നേടിയത്. എന്നാൽ ഓപ്പണിങ് റോളിൽ അദ്ദേഹം ഏറ്റവും കരുത്തനായി മാറുന്നു.

ആദ്യ ഓവർ മുതൽ ആക്രമം അഴിച്ചുവിട്ട സഞ്ജു 16 പന്തിൽ അർധ സെഞ്ച്വറി നേടിയ സഞ്ജു 42 പന്തിൽ മൂന്നക്കം തൊട്ടു. ഏഴ് സിക്‌സറും 14 ഫോറുമാണ് സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 51 പന്തിൽ നിന്നും 121 റൺസ് നേടിയാണ് അദ്ദേഹം കളം വിട്ടത്. മത്സരത്തിൽ കൊച്ചി അവസാന പന്തിൽ ജയിക്കുകയും ചെയ്തു.

കൊല്ലം ഉയർത്തിയ 237 റൺസ് പിന്തുടർന്ന കൊച്ചി സഞ്ജുവിന്റെ സെഞ്ച്വറിയുടെ ബലത്തിൽ വിജയത്തിലേക്ക് അടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ താരം 51 പന്തിൽ 121 റൺസെടുത്തു. ഏഴ് സിക്സറുകളും 14 ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. സഞ്ജുവിന് മികച്ച പിന്തുണ നല്കിയ ഷാനു 28 പന്തുകളിൽ 39 റൺസെടുത്തു. പവർപ്ലേയിൽ തന്നെ നൂറ് റൺസാണ് കൊച്ചി അടിച്ചുകൂട്ടിയത്. കെസിഎൽ സീസൺ -2 വിൽ ഇതാദ്യമായാണ് ഒരു ടീംപവർപ്ലേയിൽ തന്നെ ഇത്രയും വലിയ സ്‌കോർ നേടുന്നത്.

പാതി പിന്നിട്ടതോടെ ഇന്നിങ്സിന്റെ വേഗം കുറഞ്ഞെങ്കിലും വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് സഞ്ജു ബാറ്റ് വീശിയത്. ഷാനുവും സാലി സാംസനും നിഖിൽ തോട്ടത്തും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയത് കളിയുടെ ഗതി മാറ്റുമെന്ന് കരുതിയിരുന്നു.

എന്നാൽ ക്രീസിലെത്തിയ ആഷിക് കൊച്ചിക്ക് വേണ്ടി കളി പിടിക്കുകയായിരുന്നു. സഞ്ജുവിനൊപ്പം ആക്രമണം അഴിച്ചുവിട്ട ഓൾറൗണ്ടർ കൃത്യമായി ബൗണ്ടറകൾ കടത്തി. സഞ്ജു മടങ്ങിയെങ്കിലും ആഷിക് കളം നിറഞ്ഞു കളിച്ചു. അവസാന ഓവറിൽ 17 റൺസായിരുന്നു കൊച്ചിക്ക് ജയിക്കാൻ ആവശ്യം. ഷറഫുദ്ദീനായിരുന്നു ബൗളിങ് എൻഡിൽ. ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ആഷിക്ക് അടുത്ത് പന്ത് നിലം തൊടീച്ചില്ല. മൂന്നാം പന്തിൽ ബൈ റണ്ണിലൂടെ സ്‌ട്രൈക്ക് ആൽഫി ഫ്രാൻസിസിൽ എത്തുന്നു.

അടുത്ത മൂന്ന് പന്തിൽ ആറ് മതിയായിരിക്കെ കൊച്ചി ഒന്ന് ആശ്വസിച്ചു. എന്നാൽ അടുത്ത പന്തിൽ ആൽഫി റണ്ണൗട്ടായി. തൊട്ടടുത്ത പന്തിൽ ആഷിക്കിന് റൺസൊന്നും എടുക്കാൻ സാധിച്ചില്ല. എന്നാൽ അവസാന പന്ത് ലോങ് ഓണിന് മുകളിലൂടെ പറത്തി ആഷിക്ക് കളി കൊച്ചിക്ക് വേണ്ടി ജയിപ്പിച്ചു. വെറും 18 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 45 റൺസാണ് ആഷിക് നേടിയത്.

Content Highlights- Sanju Samson statement from his bat in KCl season 2

dot image
To advertise here,contact us
dot image