അന്ന് ഞാൻ അങ്ങനെ പറഞ്ഞതിന് എല്ലാവരും എന്നെ കളിയാക്കി, ഇന്ന് ഞാൻ അത് നേടിയെടുത്തു: ശിവകാർത്തികേയൻ

ശിവകാർത്തികേയന്റെ ഇതുവരെ കാണാത്ത പവർ ഫുൾ പെർഫോമൻസ് ആണ് മദ്രാസി ട്രെയ്‌ലറിൽ ഒരുക്കിയിരിക്കുന്നത്

dot image

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ നടൻ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മാൻ കരാട്ടെ എന്ന സിനിമ ചെയ്യുന്ന സമയത്ത് താൻ ഒരു എന്നെങ്കിലും ഒരു എ ആർ മുരുഗദോസ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്ന് തന്നെ എല്ലാവരും ട്രോളിയെന്നും പക്ഷെ ഇന്ന് താൻ അത് നടത്തിയെടുത്തെന്നും ശിവകാർത്തികേയൻ പറഞ്ഞു.

'14 വർഷങ്ങൾക്ക് മുൻപ് എനിക്ക് മുരുഗദോസ് സാറിന്റെ പ്രൊഡക്ഷൻ കമ്പനിയിൽ നിന്നൊരു ഫോൺ വന്നു. അദ്ദേഹത്തിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന മാൻ കരാട്ടെ എന്ന സിനിമയിൽ അഭിനയിക്കാനായിരുന്നു അത്. ആ സിനിമയുടെ ഓഡിയോ ലോഞ്ചിൽ വെച്ച് ഞാൻ എന്നെങ്കിലും ഒരു എ ആർ മുരുഗദോസ് സിനിമയിലും ഷങ്കർ സിനിമയിലും അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അന്ന് സോഷ്യൽ മീഡിയയിലൂടെ എല്ലാവരും എന്നെ ട്രോളി. പക്ഷെ എനിക്ക് സിനിമ ചെയ്യുമെന്നുള്ള കോൺഫിഡൻസ് ഉണ്ടായിരുന്നു. ഇന്നിതാ മുരുഗദോസ് സാറിനൊപ്പം ഞാൻ മദ്രാസി ചെയ്തു', ശിവകാർത്തികേയന്റെ വാക്കുകൾ.

ശിവകാർത്തികേയന്റെ ഇതുവരെ കാണാത്ത പവർ ഫുൾ പെർഫോമൻസ് ആണ് മദ്രാസി ട്രെയ്‌ലറിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ട്രെയിലറിലെ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റൊമാൻസ് മാത്രമായിരിക്കില്ല ചിത്രം ഗംഭീര ആക്ഷനും ഉറപ്പ് നൽകുന്നുണ്ട്. വിദ്യുത് ജംവാൾ ആണ് സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നത്.

'തുപ്പാക്കി' എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിധ്യുതും എ ആർ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി.

ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.

Content Highlights: Sivakarthikeyan speech at madhraasi trailer launch goes viral

dot image
To advertise here,contact us
dot image