ബഹ്റൈനിൽ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ പ്രവാസിയുടെ ശിക്ഷ കുറച്ചു

കേസിലെ കൂട്ടാളികളെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ നൽകിയതിനാണ് പ്രതിക്ക് കോടതി ശിക്ഷയിൽ ഇളവ് നൽകിയത്.

dot image

ബഹ്‌റൈനിൽ വൻതോതിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്ത കേസിൽ 15 വർഷം തടവ് ശിക്ഷ ലഭിച്ച ഇന്ത്യൻ പ്രവാസിയുടെ ശിക്ഷ അപ്പീല്‍ കോടതി ഒരു വര്‍ഷമായി കുറച്ചു. കേസിലെ കൂട്ടാളികളെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ നൽകിയതിനാണ് പ്രതിക്ക് കോടതി ശിക്ഷയിൽ ഇളവ് നൽകിയത്.

ഹെറോയിൻ, മെത്താംഫെറ്റാമിൻ, ട്രമഡോൾ എന്നിവ വിൽപന നടത്താനും വ്യക്തിപരമായ ഉപയോഗത്തിനും ഇവ കൈവശം വെച്ചതിനും കഴിഞ്ഞ ജൂണിൽ ഇയാളെ ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു. 15 വർഷം തടവിന് പുറമെ 5,000 ബഹ്‌റൈൻ ദിനാർ പിഴയും മയക്കുമരുന്ന് പിടിച്ചെടുക്കാനും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയിൽ പ്രതിയുടെ അഭിഭാഷകൻ ശക്തമായ വാദങ്ങൾ ഉന്നയിച്ചതിനെ തുടർന്ന്, മയക്കുമരുന്ന് വിൽപന നടത്തിയെന്ന കുറ്റത്തിന് ചുമത്തിയ തടവ് ശിക്ഷയും പിഴയും കോടതി റദ്ദാക്കി. എന്നാൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ഒരു വർഷം തടവ് ശിക്ഷ വിധിക്കുകയും നാടുകടത്തൽ ശിക്ഷ നിലനിർത്തുകയും ചെയ്തു.

വിസിറ്റ് വിസയിൽ ബഹ്‌റൈനിലെത്തിയ ഇയാൾ മനാമ സൂഖിലെ ഒരു ടൈലറിംഗ് കടയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെനിന്ന് പരിചയപ്പെട്ട ഏഷ്യൻ സ്വദേശികളുമായി കൂട്ട് ബിസിനസിൽ ഏർപ്പെടുകയായിരുന്നു.

Content Highlights: Indian expatriate convicted of drug charges in Bahrain gets sentence reduced

dot image
To advertise here,contact us
dot image