
യാത്രപോയാല്‍ തിരിച്ച് പോരാന്‍ തോന്നാത്തയിടം. മലേഷ്യയെ കുറിച്ച് യാത്രപ്രേമികള്‍ പറയുന്നത് ഇങ്ങനെയാണ്. അങ്ങനെ മലേഷ്യയില്‍ നിങ്ങള്‍ സ്ഥിരതാമസം ആക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വൈകേണ്ട ഇതാണ് പറ്റിയ സമയം. ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്കായി പെര്‍മനന്റ് റെസിഡന്‍സി വാഗ്ദാനം ചെയ്യുകയാണ് മലേഷ്യ.
മലേഷ്യയില്‍ സ്ഥിരമായി ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും പെര്‍മനെന്റ് റെസിഡന്‍സി ഉള്ളവര്‍ക്ക് സാധിക്കും. മലേഷ്യല്‍ പൗരത്വം ഉള്ളവര്‍ക്കുള്ള എല്ലാ അവകാശവും ഇവര്‍ക്ക് ഉണ്ടായിരിക്കില്ല. അതായത് വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. എന്നാല്‍ താല്ക്കാലിക വിസയുമായി മലേഷ്യയിലെത്തുന്നവരേക്കാള്‍ ആനുകൂല്യങ്ങള്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് ഉണ്ടായിരിക്കും. അതായത് ആരോഗ്യരംഗം, വിദ്യാഭ്യാസം, ബിസിനസ്സ് അവസരങ്ങള്‍ എന്നിവയെല്ലാം മലേഷ്യക്കാരെ പോലെ ഇവര്‍ക്കും സമീപിക്കാവുന്നതാണ്.
ആര്‍ക്കെല്ലാം അപേക്ഷിക്കാം
പക്ഷെ ഈ പിആര്‍ എല്ലാവര്‍ക്കും ലഭിക്കില്ല. സാധുവായ എംപ്ലോയ്‌മെന്റ് പാസുമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി മലേഷ്യയില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും പ്രൊഫഷണലുകള്‍, അല്ലെങ്കില്‍ മലേഷ്യന്‍ അധികൃതരുടെ പ്രത്യേക ശുപാര്‍ശയുള്ളവര്‍ക്ക് പിആറിന് അപേക്ഷിക്കാം
മലേഷ്യയില്‍ നിക്ഷേപം നടത്താന്‍ തയ്യാറുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് പിആറിന് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തേക്ക് 2 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തണം.
സയന്‍സ്, ടെക്‌നോളജി, മെഡിസിന്‍, ആര്‍ട്‌സ് എന്നിവയില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് അപേക്ഷിക്കാം
മലേഷ്യന്‍ പൗരരെ വിവാഹം ചെയ്തവര്‍ക്ക് അഞ്ചുവര്‍ഷത്തിന് ശേഷം അപേക്ഷിക്കാം.
പിആറിന് വേണ്ടിയുള്ള അപേക്ഷ ഫോം കൃത്യമായി പൂരിപ്പിച്ച് സാധുവായ പാസ്‌പോര്‍ട്ട്, വിസ കോപ്പികളും, ജോലിയുള്ളതിന്റെ രേഖ അല്ലെങ്കില്‍ നിക്ഷേപം നടത്തിയതിന്റെ രേഖ, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയും, മന്ത്രാലയത്തില്‍ നിന്നുള്ള ശുപാര്‍ശ എന്നിവയടക്കം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഇമിഗ്രേഷന്‍ കമ്മിറ്റിയാണ് നിങ്ങളുടെ അപേക്ഷ പരിഗണിക്കുക. ചിലപ്പോള്‍ 2-5 വര്‍ഷം അപ്രൂവല്‍ ലഭിക്കാനായി എടുത്തേക്കാം. ഒരിക്കല്‍ അപ്ലിക്കേഷന്‍ അപ്രൂവ് ചെയ്തുകഴിഞ്ഞാല്‍ പ്രവേശന ഫീസ് ആയി ഒരു തുക അടയ്ക്കണം. പിആര്‍ ഫൈനലൈസ് ചെയ്തുകഴിഞ്ഞാല്‍ ബ്ലു ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭിക്കും.
Content Highlights: Malaysia Is Offering A Permanent Residency