വിമാനത്തിൽ എന്തുകൊണ്ടാണ് എപ്പോഴും ഇടത് വശത്തുകൂടി യാത്രക്കാരെ കയറ്റുന്നത് ? വലതുവശം എന്തുകൊണ്ട് അവഗണിച്ചു ?

ഏതു രാജ്യത്തെ വിമാനത്തിലായാലും ഇടതുവശത്ത് നിന്നായിരിക്കും വിമാനത്തില്‍ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുക.

dot image

ദൂരയാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന യാത്രാമാര്‍ഗമാണ് വിമാനം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ തുടങ്ങി ചെക്ക് ഇന്‍, സുരക്ഷാ പരിശോധന, ലഗേജ് ഇങ്ങനെ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുമല്ലേ. ഇതിനിടയില്‍ എപ്പോഴെങ്കിലും നിങ്ങള്‍ വിമാനത്തിന്റെ ഒരു ഭാഗത്ത് നിന്ന് മാത്രം എന്തുകൊണ്ട് ആളുകള്‍ കയറുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ ? ശ്രദ്ധിച്ചിട്ടില്ലേ എല്ലാ എയര്‍ലൈനിലും ഇടതുവശത്ത് നിന്നായിരിക്കും വിമാനത്തില്‍ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുക. വിമാനത്തിന്റെ വലതുവശത്താണ് ഭക്ഷണവും ലഗേജും കയറ്റുന്നത്, പതിറ്റാണ്ടുകളായി ഈ രീതി അതേപടി തുടരുകയാണ്. പക്ഷേ അത് എങ്ങനെ സംഭവിച്ചു ? എന്തുകൊണ്ടാണ് നമ്മള്‍ ഒരിക്കലും വലതുവശത്ത് നിന്ന് കയറാത്തത്?

എന്തുകൊണ്ട് വിമാനത്തിന്റെ ഒരു ഭാഗത്ത് നിന്ന് മാത്രം ആളുകള്‍ കയറുന്നു ?

ദി ഏവിയേഷന്‍ ഹിസ്റ്റോറിയന്റെ മാനേജിംഗ് എഡിറ്ററായ മൈക്കല്‍ ഓക്ക്ലി പറയുന്നതനുസരിച്ച് ഇത് വിമാനയാത്രയുടെ ചരിത്ര കാലഘട്ടം മുതലുള്ളതാണ്. 'ഏവിയേഷന്‍ പദാവലികളില്‍ ഭൂരിഭാഗവും സമുദ്ര പാരമ്പര്യത്തില്‍ നിന്നാണ് (റഡ്ഡര്‍, കോക്ക്പിറ്റ്, ക്യാബിന്‍, ബള്‍ക്ക്‌ഹെഡ്, നോട്ട്‌സ്, മുതലായവ) ഉണ്ടായത്. അതുകൊണ്ട് തന്നെ കപ്പലോട്ടവുമായി വിമാനയാത്രയും പ്രവർത്തനങ്ങളും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.' യാത്രാ വിദഗ്ദ്ധന്‍ തുടര്‍ന്നു: 'ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ഒരു തുറമുഖ വശം ഉള്ളതുപോലെ വിമാനങ്ങളും അങ്ങനെതന്നെയാണ്.' വിമാന യാത്ര അക്ഷരാര്‍ത്ഥത്തില്‍ പ്രചാരത്തിലാകാന്‍ തുടങ്ങിയപ്പോള്‍, ഈ രീതി വ്യവസായത്തിലേക്കും വ്യാപിപ്പിച്ചു.

1930-കളില്‍, യുണൈറ്റഡ് എയര്‍ലൈന്‍സ് ഈ പ്രക്രിയയിൽ മാറ്റം വരുത്തിയിരുന്നു. വിമാനങ്ങളുടെ വലതുവശത്തൂടെ അന്ന് അവർ യാത്രക്കാരെ കയറ്റാന്‍ തുടങ്ങി. പക്ഷെ അധികകാലം അവർക്ക് അത് തുടരാൻ സാധിച്ചില്ല. വിമാന യാത്ര കൂടുതല്‍ ജനപ്രിയമാവുകയും കൂടുതല്‍ കാര്യക്ഷമമാണെന്ന് വ്യക്തമാവുകയും ചെയ്തതോടെ എയര്‍ലൈൻ മേലധികാരികള്‍ ഒടുവില്‍ ഇടതുവശത്തേക്ക് ബോര്‍ഡിംഗ് മാറ്റുകയായിരുന്നു.

വാഷിംഗ്ടണിലെ മ്യൂസിയം ഓഫ് ഫ്‌ലൈറ്റില്‍ നിന്നുള്ള മാത്യു ബര്‍ഷെറ്റ് വിശദീകരിച്ചത് ഇങ്ങനെയാണ്. 'പൈലറ്റ് ഇടതുവശത്ത് ഇരിക്കുന്നതിനാല്‍, ഗേറ്റിലേക്ക് യാത്രകാരുമായി ടാക്‌സി എത്തുന്നതിൻ്റെ ദൂരം പൈലറ്റിന് നന്നായി വിലയിരുത്താന്‍ കഴിയും. ഇതിനായി ഇടതുവശത്ത് ഗേറ്റുകളുള്ള വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.

'കൂടുതല്‍ സങ്കീര്‍ണ്ണമായ വിമാനത്താവളങ്ങള്‍ വികസിപ്പിച്ചതോടെ, യാത്രകാര്‍ക്ക് ടെര്‍മിനലില്‍ നിന്ന് നേരിട്ട് വിമാനത്തിൽ നടക്കാനുള്ള ഒരു മാര്‍ഗമായി ഇവിടം ഉപയോഗിക്കാന്‍ തുടങ്ങി, ഇതോടെ എല്ലാ വിമാനങ്ങളും ഒരേ ദിശയില്‍ ഒരേ കാര്യം ചെയ്താല്‍ എയർപോർട്ടിലെ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പമാവുമെന്ന് മനസിലാക്കി. ഇത് കണക്കിലെടുത്താണ് ഇടത് വശത്ത് കൂടി ആളുകളെ കേറ്റാൻ തുടങ്ങിയത്. ഇത്തരത്തിൽ യാത്രക്കാരെ ഒരു വശത്തു കൂടി കയറ്റുന്നതോടെ ഗ്രൗണ്ട് സ്റ്റാഫിന് തടസ്സമില്ലാതെ വിമാനത്തില്‍ ഇന്ധനം നിറച്ചിട്ടുണ്ടെന്നും നിങ്ങളുടെ ബാഗുകള്‍ വിമാനത്തില്‍ കയറ്റുന്നുണ്ടെന്നും ഉറപ്പാക്കാന്‍ കഴിയും.

Content Highlights-Why do passengers always board on the left side of the plane? Why is the right side ignored?

dot image
To advertise here,contact us
dot image