
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ മധ്യ നിര ബാറ്റർ ശ്രേയസ് അയ്യരിനെ ഉൾപ്പെടുത്താത്തിൽ ബിസിസിഐക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഒരുപാട് ചർച്ചകളും അഭിപ്രായങ്ങളും ഇതിന് പുറമെയുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ശ്രേയസ് അയ്യരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലേഴ്‌സ്.
എന്തുകൊണ്ടാണ് ടീമിലില്ലാത്തത് എന്ന് ശ്രേയസിന് പോലും അറിയില്ലായിരിക്കുമെന്നും തന്റെ ടീമിൽ അവൻ സ്ഥിരമായി കളിക്കുന്ന താരമായിരിക്കും അയ്യരെന്നും എബിഡി പറഞ്ഞു.
'എന്താണ് ഇതിന് പിന്നിലെന്ന് ആർക്കറിയാം? ശ്രേയസിന് പോലും അറിയാൻ വഴിയില്ല. ഭാവിയിൽ ഇക്കാരണങ്ങൾ ചിലപ്പോൾ വ്യക്തമാക്കുമായിരിക്കും. എന്തിന്റെ പുറത്താണെന്ന് ഇപ്പോൾ എനിക്ക് അറിയില്ല. പക്ഷെ അവൻ എന്റെ ടീമിൽ സ്ഥിരം കളിക്കുന്ന താരമായിരിക്കും.
ശ്രേയസിന് എവിടെ കളിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ നോക്കുകയായിരുന്നു.
ആരാധകർ ഇക്കാര്യത്തിൽ നിരാശരാണെന്ന് എനിക്ക് അറിയാം. എന്നാൽ ശ്രേയസ് തന്നെയായിരിക്കും ഏറ്റവും കൂടുതൽ നിരാശൻ. ഈ വർഷങ്ങൾ അവൻ എത്രത്തോളം നന്നായി കളിച്ചെന്ന് നമ്മൾ കണ്ടതാണ്. ശക്തമായ ലീഡർഷിപ്പ് ക്വാളിറ്റി അവൻ കാഴ്ചവെച്ചിരുന്നു,' എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന്റെ നായകനായ ശ്രേയസ് അയ്യർ 17 മത്സരത്തിൽ നിന്നും 604 റൺസ് നേടിയിരുന്നു. 175.07 പ്രഹരശേഷിയിലാണ് അദ്ദേഹം ഈ റണ്ണുകൾ അടിച്ചുക്കൂട്ടിയത്.
Content Highlights-Ab Devillers Suppost Shreyas iyer after asia cup omission