
കോഴിക്കോട്: ജീവധാര ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രഥമ ഹ്യൂമാനിറ്റേറിയന്‍ അവാർഡ് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ. സൈനുല്‍ ആബിദീന്‍ ഏറ്റുവാങ്ങി. അവാർഡ് ജീവധാര ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി കെ.കെ കുഞ്ഞമ്മദ് സമ്മാനിച്ചു.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് നടത്തിയ സുതാര്യവും മാതൃകാപരവുമായ ഇടപെടലുകൾക്ക് അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി പുരസ്‌കാരം സമ്മാനിച്ചതായി സംഘാടകർ അറിയിച്ചു. വിവിധ ജീവകാരുണ്യ സംഘടനകളുടെ നേതൃത്വത്തില്‍ അദ്ദേഹം പ്രവർത്തിക്കുകയും, പ്രവാസികളുടെ വോട്ടവകാശം, വിമാനയാത്രാ നിരക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിർണായകമായ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
സമ്മാന ചടങ്ങില്‍ ഫൗണ്ടേഷൻ ചെയർമാൻ റിയാസ് കായണ്ണ, കണവീനർ മുഹമ്മദ് സലീൽ കെ ട്രഷറർ മുഹമ്മദ് അസ് ലം ഹസീബ് കായണ്ണ എന്നിവർ പങ്കെടുത്തു.
Content Highlight; Jeevadhara Humanitarian Award to K. Zainul Abidin