
കാരശ്ശേരി: പെതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവിനു നൽകുന്ന ഡയാലിസ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആശ്വാസ് ജന: കൺവീനർ എം.ടി. സെയ്ത് ഫസൽ കിറ്റ് ഏറ്റുവാങ്ങി.ഫോറം ജില്ലാ ചെയർമാൻ അബ്ദു കൊയങ്ങോറൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.പി.ദുൽഖിഫിൽ , സി.കെ. കാസിം, കെ.ടി. മൻസൂർ, സമാൻ ചാലൂളി , വേണു കല്ലുരുട്ടി, ജുനൈദ് പാണ്ടികശാല എന്നിവർ സംസാരിച്ചു.
Content Highlight: Public servants should maintain an unblemished personality - Chandy Oommen