വിദേശ നിക്ഷേപം ആകർഷിക്കുക ലക്ഷ്യം; ഒമാനിൽ പ്രവാസികൾക്ക് ഇനി ​ഗോൾഡൻ റെസിഡൻസിയും സ്വന്തമാക്കാം

ബിസിനസ് ഇടപാടുകളുടെ ഡിജിറ്റല്‍ നടപടികള്‍ വേഗത്തിലാക്കാനും ഇതിലൂടെ കഴിയും.

dot image

ഒമാനില്‍ പ്രവാസികള്‍ക്ക് ഇനി ഗോള്‍ഡന്‍ റെസിഡന്‍സിയും സ്വന്തമാക്കാന്‍ അവസരം. ഇതടക്കം നിരവധി പദ്ധതികളാണ് പ്രവാസികള്‍ക്കായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗോള്‍ഡന്‍ റെസിഡന്‍സി, കൊമേഴ്ഷ്യല്‍ രജിസ്ട്രേഷന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഡിജിറ്റല്‍ സേവനം തുടങ്ങിയ സംരംഭങ്ങളാണ് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം പുതുതായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സലാലയില്‍ നടന്ന സുസ്ഥിര ബിസിനസ് പരിസ്ഥിതി' ഫോറത്തില്‍ ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി അല്‍ സഈദ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ മാസം 31 മുതല്‍ പുതിയ പദ്ധതികള്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. ദീര്‍ഘകാല നിക്ഷേപ താത്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് 'ഗോള്‍ഡന്‍ റെസിഡന്‍സി' പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഒമാനെ ആഗോള നിക്ഷേപ ഹബ്ബായി രൂപപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

കമ്പനികളുടെ കൊമേഴ്ഷ്യല്‍ രജിസ്ട്രേഷന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍ വഴിയുള്ള ഡിജിറ്റല്‍ സേവനം ലഭ്യമാക്കുന്നതോടെ നിക്ഷേപകര്‍ക്ക് സമയവും ചെലവും കുറക്കാനാകും. ബിസിനസ് ഇടപാടുകളുടെ ഡിജിറ്റല്‍ നടപടികള്‍ വേഗത്തിലാക്കാനും ഇതിലൂടെ കഴിയും.

അക്കാദമിക്ക്, വ്യവസായം, സര്‍ക്കാരിതര മേഖലകള്‍ എന്നിവയുമായുളള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തും. അതിനിടെ രാജ്യത്തിനകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒമാനി സ്ഥാപനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.

Content Highlights: Expatriates in Oman now have the opportunity to acquire Golden Residency

dot image
To advertise here,contact us
dot image